സികെ ശശീന്ദ്രന്റെ ഭാര്യക്ക് തിരികെ നൽകിയത് കടം വാങ്ങിയ പണം; വിശദീകരണവുമായി സികെ ജാനു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th June 2021 12:32 PM  |  

Last Updated: 20th June 2021 12:32 PM  |   A+A-   |  

ck_janu

ഫയല്‍ ചിത്രം

 

സു​ൽ​ത്താ​ൻ ബ​ത്തേ​രി: കടം വാങ്ങിയ പണമാണ് മുൻ എംഎൽഎ സികെ ശശീന്ദ്രന്റെ ഭാര്യക്ക് നൽകിയതെന്ന് സികെ ജാനു. കൃഷി ചെയ്ത് ലഭിച്ച പണമാണ് നൽകിയത്. കോഴപ്പണം നൽകി എന്നത് അടിസ്ഥാനരഹിത ആരോപണമാണ്. ആരോപണങ്ങൾ ഉന്നയിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സികെ ജാനു മാധ്യമങ്ങളോട് പറഞ്ഞു.

ബിജെപി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ ന​ൽ​കി​യ കോ​ഴ​പ്പ​ണ​ത്തി​ൽ നാ​ല​ര ല​ക്ഷം രൂ​പ സികെ ജാ​നു സിപിഎം നേതാവ് സികെ ശ​ശീ​ന്ദ്ര‍‍ന്‍റെ ഭാ​ര്യ​ക്ക് കൈ​മാ​റി​യെ​ന്ന് എം.​എ​സ്.​എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡന്‍റ് പികെ നവാസ് ആരോപിച്ചിരുന്നു. ഇ​വ​ർ ജോ​ലി​ ചെ​യ്യു​ന്ന ക​ൽ​പ​റ്റ​യി​ലെ സ​ഹ​ക​ര​ണ ബാ​ങ്കി​ലെ​ത്തി​യാ​ണ് പ​ണം കൈ​മാ​റി​യ​തെന്നും കോ​ഴ കേ​സി​ലെ പ​രാ​തി​ക്കാ​ര​നാ​യ ന​വാ​സ് പറഞ്ഞിരുന്നു. 

കോ​ഴ ആ​രോ​പ​ണ​ത്തി​ൽ സു​രേ​ന്ദ്ര​നെ​തി​രെ​യും ജാ​നു​വി​നെ​തി​രെ​യും സു​ൽ​ത്താ​ൻ ബ​ത്തേ​രി പൊ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.