സിപിഐ നേതാവ് പ്രൊഫ. വെളിയം രാജന്‍ അന്തരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st June 2021 02:50 PM  |  

Last Updated: 21st June 2021 03:01 PM  |   A+A-   |  

veliyam_rajan

വെളിയം രാജന്‍/ഫെയ്‌സ്്ബുക്ക്‌


കൊല്ലം: സിപിഐ സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ മുന്‍ ചെയര്‍മാനും പാര്‍ട്ടിയുടെ പ്രമുഖ നേതാവുമായ പ്രൊഫ. വെളിയം രാജന്‍ അന്തരിച്ചു. 84 വയസ്സായിരുന്നു. രാവിലെ 11 മണിക്ക് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ദീര്‍ഘകാലം എസ്എന്‍ കോളജില്‍ പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനായിരുന്നു. കേരളത്തിലെ സ്വകാര്യ കോളജ് അധ്യാപകരെ സംഘടിപ്പിക്കുന്നതില്‍ വലിയ പങ്കു വഹിച്ചു. 1965-ല്‍ ഭക്ഷ്യക്ഷാമത്തിനെതിരെ വിദ്യാര്‍ഥികള്‍ നടത്തിയ സമരത്തില്‍ പങ്കെടുത്ത് പൊലീസ് മര്‍ദനത്തിന് ഇരയായി. വില്ലേജ് ഓഫീസര്‍ ജോലി രാജി വച്ചാണ് ബിരുദാനന്തര പഠനത്തിനെത്തിയത്.

വെളിയം ഭാര്‍ഗവന്‍, കോട്ടാത്തല സുരേന്ദ്രന്‍, വെളിയം ദാമോദരന്‍, എന്‍ നാരായണനുണ്ണി തുടങ്ങിയവരോടൊപ്പം കൊട്ടാരക്കര താലൂക്കില്‍ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ പങ്കു വഹിച്ചു. കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം, കൊല്ലം കോര്‍പ്പറേഷന്‍ ഡപ്യൂട്ടി മേയര്‍ എന്നീ നിലകളില്‍ മികച്ച പ്രവര്‍ത്തനം നടത്തി. പാര്‍ട്ടി സ്‌കൂള്‍ മേഖലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.