ഡെൽറ്റ പ്ലസ് വകഭേദം കേരളത്തിൽ; നാല് വയസുകാരൻ ഉൾപ്പെടെ മൂന്ന് പേർക്ക് രോ​ഗം സ്ഥിരീകരിച്ചു

By സമകാലിക മലയാളം ഡെസ്ക്  |   Published: 21st June 2021 09:08 PM  |  

Last Updated: 21st June 2021 09:08 PM  |   A+A-   |  

New coronavirus variant

പ്രതീകാത്മക ചിത്രം

 

പാലക്കാട്: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഡെൽറ്റ പ്ലസ് കേരളത്തിൽ കണ്ടെത്തി. പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് രോ​ഗം സ്ഥിരീകരിച്ചിരിക്കുന്നത്. പത്തനംതിട്ടയിൽ നാല് വയസുകാരനും പാലക്കാട് രണ്ട് പേർക്കുമാണ് ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയിരിക്കുന്നത്. 

പത്തനംതിട്ട കടപ്ര പഞ്ചായത്തിലാണ് നാല് വയസുകാരന് രോഗം സ്ഥിരീകരിച്ചത്. ജില്ലയിൽ കൂടുതൽ ജാഗ്രത വേണമെന്നു കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. കടപ്ര പഞ്ചായത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും കലക്ടർ നിർദേശിച്ചു.

പാലക്കാട് രണ്ട് പേർക്കാണ് ഡെൽറ്റ പ്ലസ് സ്ഥിരീകരിച്ചത്. ഡൽഹിയിൽ നടത്തിയ പരിശോധനയിലാണ് പുതിയ വൈറസ് വകഭേദം കണ്ടെത്തിയത്.