സംസ്ഥാനത്ത് ചക്രസ്തംഭന സമരം ; കുതിച്ചുയരുന്ന ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധം ; നിരത്തുകള്‍ സ്തംഭിച്ചു

പെട്രോള്‍, ഡീസല്‍ വില കുതിച്ചുയരുന്നതില്‍ പ്രതിഷേധിച്ച് ട്രേഡ് യൂണിയനുകളാണ് സമരത്തിന് ആഹ്വാനം നല്‍കിയത്
ചക്രസ്തംഭന സമരം/ ടെലിവിഷൻ ചിത്രം
ചക്രസ്തംഭന സമരം/ ടെലിവിഷൻ ചിത്രം

കൊച്ചി : കുതിച്ചുയരുന്ന ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ചക്രസ്തംഭന സമരം നടത്തി. രാവിലെ 11 മുതല്‍ 11.15 വരെയായിരുന്നു സമരം. പെട്രോള്‍, ഡീസല്‍ വില കുതിച്ചുയരുന്നതില്‍ പ്രതിഷേധിച്ച് ട്രേഡ് യൂണിയനുകളാണ് സമരത്തിന് ആഹ്വാനം നല്‍കിയത്. 

കൊച്ചിയില്‍ കലൂര്‍, എംജി റോഡ് തുടങ്ങി 30 കേന്ദ്രങ്ങളില്‍ ചക്രസ്തംഭന സമരം നടത്തി. സിപിഎം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ കലൂരില്‍ സമരം ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം, കോഴിക്കോട് തുടങ്ങി സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ സമരങ്ങള്‍ നടന്നു.

സിഐടിയു, ഐഎൻടിയുസി, എഐടിയുസി, യുടിയുസി, എസ്ടിയു, എച്ച്എംഎസ്, സേവ, ടിയുസിഐ, എഐയുടിയുസി, ഐഎൻഎൽസി, എഐസിടിയു, കെടിയുസി (എം), എച്ച്എംകെപി, കെടിയുസി, എൻടിയുഐ, കെടിയുസി (ബി), കെടിയുസി (ജെ), എൻഎൽസി, ടിയുസിസി, എൻടിയുഐ, ജെടിയു സംഘടനകൾ സമരത്തിൽ പങ്കെടുത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com