ലോക്ക്ഡൗൺ ലംഘിച്ച് യുവാക്കളുടെ കറക്കം, പൊലീസിനെ കണ്ടപ്പോൾ ബൈക്ക് ഉപേക്ഷിച്ച് ഓടി; 18 ബൈക്കുകൾ പിടിച്ചെടുത്തു

നാട്ടുകാരുടെ പരാതിയെ തുടർന്നെത്തിയ തലശേരി പൊലീസാണ് യുവാക്കളെ പിടികൂടിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്; ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് വിനോദസഞ്ചാരത്തിന് ഇറങ്ങിയ യുവാക്കൾകെതിരെ നടപടിയുമായി പൊലീസ്. കുട്ടിപ്പാറ അമരാട് മലയിലാണ് കൂട്ടമായി യുവാക്കൾ എത്തിയത്. നാട്ടുകാരുടെ പരാതിയെ തുടർന്നെത്തിയ തലശേരി പൊലീസാണ് യുവാക്കളെ പിടികൂടിയത്. ഇവർ വന്ന 18 ബൈക്കുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. 

പിടികൂടിയ  കുറച്ച് ബൈക്കുകൾ പൊലീസുകാർ ഓടിച്ചും, മറ്റുള്ളവ ലോറിയിൽ കയറ്റിയുമാണ് താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. പൊലിസ് എത്തിയതറിഞ്ഞ് സ്ഥലം വിട്ടവരുടെ വാഹനങ്ങളാണ്  സ്റ്റേഷനിൽ എത്തിച്ചത്. ഉടമകൾക്കെതിരെ ലോക്ക്ഡൗൺ ലംഘനം, സാമൂഹിക അകലം പാലിക്കാതിരിക്കൽ, മാസ്ക്  ധരിക്കാതിരിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി.  വാഹനത്തിന്‍റെ രേഖകൾ പരിശോധിച്ച് മറ്റു വകുപ്പുകളും ചേർത്ത് കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

പ്രദേശത്ത് പതിവായി കൂട്ടം കൂടി യുവാക്കൾ എത്തിച്ചേരാറുണ്ടെന്ന നാട്ടുകാരുടെ പരാതിയെ തുടർന്നാണ്  പൊലീസ് പരിശോധന നടത്തിയത്. കൊയിലാണ്ടി, കൊടുവള്ളി, പന്നൂർ, കട്ടിപ്പാറ, ഇയ്യാട്, അമ്പായത്തോട് തുടങ്ങിയ  ഭാഗങ്ങളിൽ നിന്നുമെത്തിയവരാണ് കൂടുതലും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com