സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചേക്കും, മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോ​ഗം ഇന്ന്

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് സംസ്ഥാനത്ത് പത്തിനും താഴെയെത്തിയ സാഹചര്യത്തിലാണ് കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കാൻ സർക്കാർ ഒരുങ്ങുന്നത്
മുഖ്യമന്ത്രി വെബിനാറില്‍ സംസാരിക്കുന്നു / ഫെയ്‌സ്ബുക്ക് ലൈവ്‌
മുഖ്യമന്ത്രി വെബിനാറില്‍ സംസാരിക്കുന്നു / ഫെയ്‌സ്ബുക്ക് ലൈവ്‌

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളിൽ സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചേക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിനും താഴെയെത്തിയ സാഹചര്യത്തിലാണ് കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കാൻ സർക്കാർ ഒരുങ്ങുന്നത്. 

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ചേരുന്ന അവലോകനയോഗത്തിൽ ഇളവുകളെ സംബന്ധിച്ച് ചർച്ച ചെയ്യും. ബസ് സർവീസടക്കം അന്തർജില്ലാ യാത്രകൾക്ക് പുതിയ സാഹചര്യത്തിൽ കൂടുതൽ ഇളവുകൾ നൽകാനാണ് സാധ്യത. കടകൾ തുറക്കുന്നതിന് സമയം നീട്ടി നൽകാനിടയുണ്ട്. ആരാധനാലയങ്ങൾ നിയന്ത്രണങ്ങളോടെ തുറന്നേക്കും. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകുന്നതിലും തീരുമാനമുണ്ടാവും. 

 സംസ്ഥാനത്ത് 72 ദിവസങ്ങൾക്ക് ശേഷമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിന് താഴെയെത്തിയത്. ഒന്നരലക്ഷം വരെയെത്തിയിരുന്ന പരിശോധനകൾ പകുതിയായി കുറഞ്ഞപ്പോഴും ഇത് കൂടിയതുമില്ല. 

ലോക്ക്ഡൗൺ പിൻവലിച്ച് പകരം പ്രാദേശിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ശേഷം ഇളവുകൾ വരുന്നതോടെ രോ​ഗവ്യാപനം കൂടുമെന്ന ആശങ്കയുണ്ടായെങ്കിലും ഉണ്ടായിട്ടില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നേരത്തെ 30ന് മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുണ്ടായിരുന്ന പഞ്ചായത്തുകൾ 25ൽ നിന്ന് 16 ആയി കുറഞ്ഞിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com