ചങ്ങനാശേരിയില്‍ കോവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌കാരം അയല്‍വാസികള്‍ തടഞ്ഞു; വഴി കെട്ടിയടച്ച് പഞ്ചായത്ത് അംഗം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd June 2021 02:46 PM  |  

Last Updated: 22nd June 2021 02:46 PM  |   A+A-   |  

covid in india

പ്രതീകാത്മക ചിത്രം


ചങ്ങനാശേരി: ചങ്ങനാശേരി മാടപ്പള്ളിയില്‍ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കുന്നത് അയല്‍ക്കാര്‍ തടഞ്ഞു. പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ വീട്ടിലേക്കുള്ള വഴി കെട്ടിയടച്ചു. 76കാരനാണ് കഴിഞ്ഞദിവസം മരിച്ചത്. 

പ്രമേഹ രോഗിയായ ഇദ്ദേഹത്തിന്റെ ഒരുകാള്‍ മുറിച്ചു മാറ്റിയിരുന്നു. ഡയാലിസിസ് ചെയ്യാനായി ആശുപത്രിയില്‍ എത്തിയപ്പോഴാണ് കോവിഡ് പോസിറ്റീവ് ആണെന്ന വിവരമറിഞ്ഞത്. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. 

ചുറ്റുമുള്ള ആള്‍ക്കാരുടെ ഭയത്തെ തുടര്‍ന്നാണ് സംസ്‌കാരം തടഞ്ഞത് എന്നാണ് പഞ്ചായത്ത് അംഗം ജോര്‍ജ് കുട്ടിയുടെ വിശദീകരണം. 

മൃതദേഹവുമായി ആംബുലന്‍സ് എത്തിയപ്പോഴാണ് പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ തടഞ്ഞത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെത്തി നാട്ടുകാരെ ബോധ്യപ്പെടുത്തിയാല്‍ സംസ്‌കാരം നടത്താന്‍ അനുവദിക്കുമെന്നും പഞ്ചായത്ത് മെമ്പര്‍ പറഞ്ഞു.