ഗുരുവായൂരില്‍ നാളെ മുതല്‍ ദര്‍ശനം, ദിവസം 300 പേര്‍ക്ക് പ്രവേശിക്കാം; ഓണ്‍ലൈന്‍ ബുക്കിംഗ്, കല്യാണങ്ങള്‍ക്കും അനുമതി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd June 2021 12:26 PM  |  

Last Updated: 23rd June 2021 12:26 PM  |   A+A-   |  

covid situation in kerala

ഫയല്‍ ചിത്രം

 

തൃശൂര്‍: കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ ഗുരുവായൂരില്‍ നാളെ മുതല്‍ ഭക്തര്‍ക്ക് പ്രവേശിക്കാം. ഒരു ദിവസം 300 പേര്‍ക്കാണ് ദര്‍ശനത്തിന് അനുമതി നല്‍കിയത്. ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമാണ് ദര്‍ശനം. ഒരേ സമയം 15 പേരെ മാത്രമേ കടത്തിവിടുകയുള്ളൂ.വിവാഹങ്ങള്‍ക്കും നാളെ മുതല്‍ അനുമതി നല്‍കിയതായി ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.

കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്നാണ് ഗുരുവായൂരില്‍ അടക്കം സംസ്ഥാനത്തെ ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് പ്രവേശനം വിലക്കിയത്. ആഴ്ചകളോളം അടഞ്ഞുകിടന്ന ശേഷമാണ്് ഗുരുവായൂര്‍ ക്ഷേത്രം വീണ്ടും ഭക്തര്‍ക്കായി തുറന്നുകൊടുക്കുന്നത്്. കഴിഞ്ഞദിവസം ആരാധനാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. ആദ്യഘട്ടത്തില്‍ ഒരേ സമയം 15 പേരെ പ്രവേശിപ്പിക്കാനാണ് അനുമതി നല്‍കുക. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.