'അപരാജിത'യിൽ പരാതി പ്രളയം; സ്​ത്രീധന പീഡനം തുറന്നുപറഞ്ഞ് 200ഓളം പേർ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd June 2021 08:51 PM  |  

Last Updated: 23rd June 2021 08:51 PM  |   A+A-   |  

dowry-case1

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: സ്​ത്രീധന പീഡനവുമായി ബന്ധപ്പെട്ട്​ സ്​റ്റേറ്റ്​ നോഡൽ ഓഫീസർ ആർ നിശാന്തിനിക്ക്​ ഇന്ന്​ മാത്രം ലഭിച്ചത് ഇരുന്നൂറോളം പരാതികൾ.  ഏകദേശം 108 പരാതികളാണ് ഫോണിലൂടെ ലഭിച്ചത്.  76 പരാതികൾ ഇമെയിൽ വഴിയും ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ലഭിച്ച പരാതികളിന്മേൽ ഉടൻ തുടർ നടപടികൾ സ്വീകരിക്കുമെന്ന്​ പൊലീസ്​ അറിയിച്ചു.
 
സ്ത്രീധനവുമായി ബന്ധപ്പെട്ട അതിക്രമങ്ങൾ ഉൾപ്പെടെയുള്ള ഗാർഹിക പീഡനങ്ങൾ സംബന്ധിച്ച് പരാതികൾ നൽകുന്നതിന്  'അപരാജിത ഓൺലൈൻ' സംവിധാനം സജ്ജമാക്കിയിട്ടുണ്ട്. വനിതകൾ നേരിടുന്ന സൈബർ അതിക്രമങ്ങൾ സംബന്ധിച്ച പരാതികൾ സ്വീകരിക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനും നിലവിലുള്ള സംവിധാനമാണിത്. ഇത്തരം പരാതികളുള്ളവർക്ക് aparajitha.pol@kerala.gov.in എന്ന വിലാസത്തിലേക്ക്​ മെയിൽ അയക്കാം. ഇത് കൂടാതെ പൊലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഡിജിപിയുടെ കൺട്രോൾ റൂമിലും പരാതികൾ അറിയിക്കാം. 9497900999, 9497900286 എന്നീ നമ്പരുകളിലാണ് പൊലീസ് ആസ്ഥാനത്ത് വിളിക്കേണ്ടത്.