'വാട്‌സ്ആപ്പ് നിരോധിക്കണം'; ഹൈക്കോടതിയില്‍ ഹര്‍ജി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd June 2021 09:12 PM  |  

Last Updated: 23rd June 2021 09:12 PM  |   A+A-   |  

KERALA HIGH COURT

കേരള ഹൈക്കോടതി/ഫയല്‍ ചിത്രം

 

കൊച്ചി: വാട്ട്‌സ്ആപ്പ് നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി. കേസില്‍ കോടതി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെയും പൊലീസ് മേധാവിയുടേയും നിലപാട് തേടി.

കുമളി സ്വദേശി ഓമനക്കുട്ടനാണ് ഹര്‍ജി സമര്‍പ്പിച്ചത്.  ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേന്ദ്ര ഐ ടി ചട്ടങ്ങള്‍ പാലിക്കാന്‍ നിര്‍ദേശം നല്‍കണമെന്നും പാലിച്ചില്ലങ്കില്‍ വാട്‌സ്ആപ്പ് നിരോധിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.

വാട്‌സ്ആപ്പ് ഉപഭോക്താക്കളുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്നതായും ഡേറ്റയില്‍ കൃത്രിമം നടക്കാനുള്ള സാധ്യതകള്‍ തള്ളിക്കളയാന്‍ കഴിയില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ വാട്‌സ്ആപ്പ് ഡേറ്റ കേസുകളില്‍ തെളിവായി സ്വീകരിക്കരുതെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്.