'ക്രൂരയായ ജയിൽ വാർഡനെ ഓർമിപ്പിക്കുന്നു; പൊതുസമൂഹത്തോട് മാപ്പുപറഞ്ഞ് സ്ഥാനമൊഴിയണം'

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th June 2021 05:03 PM  |  

Last Updated: 24th June 2021 05:09 PM  |   A+A-   |  

ashiq abu and josephine

ആഷിഖ് അബു, എം സി ജോസഫൈന്‍ / ഫയല്‍

 

കൊച്ചി : പരാതി പറയാന്‍ വിളിച്ച സ്ത്രീയോട് അപമര്യാദയായി പെരുമാറിയ വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈൻ പൊതുസമൂഹത്തോട് മാപ്പുപറഞ്ഞ് സ്ഥാനമൊഴിയണമെന്ന് സംവിധായകൻ ആഷിഖ് അബു. വനിതാ കമ്മീഷൻ അധ്യക്ഷ ക്രൂരയായ ജയിൽ വാർഡനെ ഓർമിപ്പിക്കുന്നു എന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിൽ അഭിപ്രായപ്പെട്ടു. 

ഗാര്‍ഹിക പീഡനം നേരിടുന്നവര്‍ക്ക് തല്‍സമയം പരാതി നല്‍കാനായി നടത്തിയ പരിപാടിയിലാണ് പരാതി പറഞ്ഞ സ്ത്രീയോട് വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ മോശം പെരുമാറ്റം ഉണ്ടായത്. പൊലീസിൽ പരാതി നൽകിയോ എന്നു ചോദിച്ചപ്പോൾ ആരോടും പറഞ്ഞില്ലെന്നാണ് യുവതി പറയുന്നത്. എങ്കിൽ അനുഭവിച്ചോ എന്ന ജോസഫൈന്റെ മറുപടിയാണ് വിവാദമായത്. 

സിനിമാ–സാമൂഹ്യരംഗത്തെ നിരവധി പ്രമുഖർ ജോസഫൈനതിരെ വിമർശനവുമായി രം​ഗത്തെത്തി. ജോസഫൈനെ എത്രയും വേ​ഗം പുറത്താക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ആവശ്യപ്പെട്ടു. 

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം : 

വനിതാ കമ്മീഷൻ അധ്യക്ഷ ക്രൂരയായ 
ജയിൽ വാർഡനെ ഓർമിപ്പിക്കുന്നു. 
പരാതിക്കാരിയോടും പൊതുസമൂഹത്തോടും 
മാപ്പുപറഞ് സ്ഥാനമൊഴിയണം.