കൊയിലാണ്ടി ദേശീയ പാതയിൽ വാഹനാപക‌ടം; ബൈക്ക് യാത്രികന് ദാരുണാന്ത്യം

By സമകാലിക മലയാളം ഡെസ്ക്  |   Published: 24th June 2021 07:33 PM  |  

Last Updated: 24th June 2021 08:48 PM  |   A+A-   |  

AMBULANCE ACCIDENT

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്: കൊയിലാണ്ടി ദേശീയ പാതയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. അപകടത്തിൽ ബൈക്ക് യാത്രക്കാരനായ ആളാണ് മരിച്ചത്. മരിച്ചയാളെ ഇതുവരെയും തിരിച്ചറിയാനായിട്ടില്ല. 

നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് മറിയുകയായിരുന്നു. പിന്നാലെ ചെങ്കൽ കയറ്റി പോവുകയായിരുന്ന ടിപ്പർ ലോറി ബൈക്ക് യാത്രികന് മേൽ കയറിയിറങ്ങിയാണ് മരണം സംഭവിച്ചത്.