കുറുക്കനുവെച്ച കെണിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

വയറിന്റെ അറ്റം കമ്പിയുമായി ബന്ധിപ്പിച്ചായിരുന്നു കെണിയൊരുക്കിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്: കുറുക്കന്റെയും തെരുവുനായ്ക്കളുടെയും ശല്യം ഒഴിവാക്കാൻ വീട്ടുമുറ്റത്തെ കോഴിക്കൂടിന് മുകളിൽ ഘടിപ്പിച്ച വൈദ്യുതിക്കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. അന്നശ്ശേരി പൂക്കോട്ട് പ്രേമയാണ് മരിച്ചത്. 61 വയസായിരുന്നു.പോസ്റ്റ് ഓഫീസ് കളക്ഷൻ ഏജന്റാണ്.

അടുക്കളയിലെ സ്വിച്ച് ബോർഡിൽ നിന്നും കോഴിക്കൂടിന് മുകളിലെ ഷീറ്റിലേക്ക് വൈദ്യുതി കടത്തിവിടാൻ ഘടിപ്പിച്ച വയറിൽ നിന്നാണ് അബദ്ധത്തിൽ ഷോക്കേറ്റത്. വയറിന്റെ അറ്റം കമ്പിയുമായി ബന്ധിപ്പിച്ചായിരുന്നു കെണിയൊരുക്കിയത്. വൈദ്യുതിബന്ധം വിച്ഛേദിക്കാതെ കൂട്ടിന് മുകളിലെ ഷീറ്റ് മാറ്റുന്നതിനിടയിലാണ് അപകടം.

ബ​ഹളംകേട്ട് ഓടിക്കൂടിയ നാട്ടുകാർ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com