ടവറിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി ; പൊലീസും ഫയര്‍ഫോഴ്‌സും നോക്കിനില്‍ക്കെ യുവാവ് തൂങ്ങിമരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th June 2021 04:26 PM  |  

Last Updated: 24th June 2021 04:42 PM  |   A+A-   |  

young man hangs self on bsnl tower

പ്രതീകാത്മക ചിത്രം

 

ആലപ്പുഴ : മാവേലിക്കരയില്‍ യുവാവ് ബിഎസ്എന്‍എല്‍ ടവറില്‍ തൂങ്ങിമരിച്ചു.  കൊറ്റാര്‍ക്കാവ് സ്വദേശി ശ്യാം (35) ആണ് മരിച്ചത്. ടവറിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയ യുവാവിനെ താഴെ ഇറക്കാന്‍ പൊലീസും ഫയര്‍ഫോഴ്‌സും ശ്രമിച്ചെങ്കിലും ഇയാള്‍ വഴങ്ങിയില്ല. കുടുംബപ്രശ്‌നമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. 

ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് ശ്യാം ടവറിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്. മാവേലിക്കര നഗരസഭ ഓഫീസിന് എതിര്‍വശത്തുള്ള ബിഎസ്എന്‍എല്‍ ടവറിലാണ് ഇയാള്‍ കയറിയത്. യുവാവിനെ താഴെ ഇറക്കി ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.മദ്യപിച്ച് വഴക്കുണ്ടാക്കിയതിന് ഭാര്യ പരാതി നല്‍കിയതാണ് പ്രകോപനകാരണമെന്നും റിപ്പോര്‍ട്ടുണ്ട്.  മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.