പുതിയ പൊലീസ് മേധാവിയെ കണ്ടെത്താൻ യുപിഎസ് സി യോ​ഗം ഇന്ന്, കേരളം നൽകിയത് 12 പേരുടെ പട്ടിക

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th June 2021 08:45 AM  |  

Last Updated: 24th June 2021 08:45 AM  |   A+A-   |  

kerala police

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: പുതിയ സംസ്ഥാന പൊലീസ് മേധാവിയെ കണ്ടെത്താനുള്ള യുപിഎസ് സി യോഗം ഇന്ന്. 12 പേരുടെ പട്ടികയാണ് സംസ്ഥാനം സമർപ്പിച്ചിരിക്കുന്നത്. അതിൽ മൂന്ന് പേരെ യുപിഎസ് സി യോ​ഗത്തിൽ തെരഞ്ഞെടുക്കും. 
 
സംസ്ഥാന സർക്കാരിന്റെ പ്രതിനിധികളായി ചീഫ് സെക്രട്ടറി, ഡിജിപി ലോക്നാഥ് ബെഹ്റ എന്നിവർ ഡൽഹിയിലെ യോഗത്തിൽ പങ്കെടുക്കും. 
യുപിഎസ് സി തെരഞ്ഞെടുക്കുന്ന മൂന്ന് പേരിൽ നിന്നും ഒരാളെ സംസ്ഥാന സർക്കാരിന് പൊലീസ് മേധാവിയാക്കാം. അരുണ്‍ കുമാർ സിൻഹ, ടോമിൻ തച്ചങ്കരി, സുദേഷ് കുമാർ, ബി സന്ധ്യ എന്നിവരുടെ പേരുകളാണ് പ്രഥമ പരിഗണനയിലുളളത്. 

പട്ടികയിലുള്ള ഓരോ ഉദ്യോഗസ്ഥരുടെയും വിശദാംശങ്ങള്‍ പരിശോധിച്ച ശേഷമാകും യുപിഎസ് സി യോഗം അന്തിമ തീരുമാനം എടുക്കുക. നിലവിൽ കേന്ദ്രസർവ്വീസിലുള്ള അരുണ്‍ കുമാർ സിൻഹ കേരളത്തിലേക്ക് മടങ്ങിവരുന്ന കാര്യത്തിൽ ഇതേ വരെ തീരുമാനം അറിയിച്ചട്ടില്ല.  കേരള പൊലീസിലെ 11 എസ്പിമാർക്ക് ലഭിക്കേണ്ട ഐപിഎസും യോ​ഗത്തിൽ പരി​ഗണനയ്ക്ക് വരും.