അച്ഛനെ ശുശ്രൂഷിക്കാൻ കേരളത്തിൽ പോകണം; പത്താം തവണയും ബിനീഷ് കോടിയേരി, ജാമ്യഹർജി ഇന്ന് പരി​ഗണിക്കും 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th June 2021 09:04 AM  |  

Last Updated: 25th June 2021 09:04 AM  |   A+A-   |  

Bineesh-Kodiyeri

ഫയല്‍ ചിത്രം

 

ബാം​ഗളൂർ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബാം​ഗളൂരുവിൽ  അറസ്റ്റിലായ ബിനീഷ് കോടിയേരി നൽകിയ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇത് പത്താം തവണയാണ് കേസ് കോടതിക്ക് മുന്നിലെത്തുന്നത്. അച്ഛൻ കോടിയേരി ബാലകൃഷ്‌ണനെ ശുശ്രൂഷിക്കാനായി കേരളത്തിലേക്ക് പോകാൻ ഇടക്കാല ജാമ്യമെങ്കിലും അനുവദിക്കണമെന്നാണ് ബിനീഷ് കോടതിയിൽ അഭ്യർത്ഥിച്ചിട്ടുള്ളത്. 

ബിനീഷിന് വേണ്ടി ഹാജരായിരുന്ന അഭിഭാഷകന് അസുഖമായതിനാലാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്. ബിനീഷിന്റെ അക്കൗണ്ടിലെത്തിയ അഞ്ച് കോടിയിലധികം രൂപയുടെ ഉറവിടം സംബന്ധിച്ച് ഇ ഡിയുടെ മറുപടി വാദമാണ് ഇനി നടക്കാനുള്ളത്. 

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ബാംഗളൂരു ഇഡി ബിനീഷിനെ അറസ്റ്റ് ചെയ്തിട്ട്  224 ദിവസമായി. കഴിഞ്ഞ വർഷം ഒക്ടോബറിൽ അറസ്റ്റിലായ ബിനീഷ് പരപ്പന അഗ്രഹാര ജയിലിൽ റിമാൻഡിൽ കഴിയുകയാണ്.മയക്കുമരുന്നുമായി പിടിയിലായ എറണാകുളം സ്വദേശി മുഹമ്മദ് അനൂപുമായി നടത്തിയ സാമ്പത്തിക ഇടപാടുകളെ തുടർന്നാണ് ബിനീഷ് കോടിയേരിക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ബെംഗളൂരു എൻഫോഴ്സമെൻറ് ഡയറക്ടറേറ്റ് കേസെടുത്തത്.