നാലാം ക്ലാസുകാരി വീടിന്റെ ജനല്‍ക്കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th June 2021 08:35 AM  |  

Last Updated: 25th June 2021 08:35 AM  |   A+A-   |  

girl commits suicide

പ്രതീകാത്മക ചിത്രം

 

പാലക്കാട്: ഒന്‍പത് വയസുകാരിയെ വീടിന്റെ ജനല്‍ക്കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ശ്രീകൃഷ്ണപുരത്ത് അരക്ക്പറമ്പ് സ്വദേശി അലിയുടെ മകള്‍ ഫാത്തിമ ഷിഫയാണ് മരിച്ചത്. കുട്ടിയെ അമ്മയുടെ കുടുംബ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 

നാട്ടുകല്‍ എല്‍ പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഫാത്തിമ ഷിഫ. രണ്ട് മാസമായി അമ്മയുടെ വീട്ടിലായിരുന്ന കുട്ടി അടുത്തദിവസം അച്ഛന്റെ വീട്ടിലേക്ക് പോകാനുള്ള തയാറെടുപ്പിലായിരുന്നു. വീട്ടുകാര്‍ക്കൊപ്പം ചക്ക കഴിച്ചിരിക്കുകയായിരുന്നു ഫാത്തിമ. ഈ സമയം കുട്ടിയുടെ അമ്മ ഷബീറയും നാല് വയസുകാരിയായ സഹോദരി ലിയയും മുത്തശ്ശിയും ഒപ്പമുണ്ടായിരുന്നു.

ഫാത്തിമ മുറിക്കുള്ളിലേക്ക് കയറി അരമണിക്കൂര്‍ കഴിഞ്ഞിട്ടും പുറത്തിറങ്ങിയില്ല. മുറി അകത്തുനിന്ന് പൂട്ടിയിരിക്കുന്നത് കണ്ട് വീട്ടുകാർ വാതിൽ പൊളിച്ച് അകത്തുകയറിയപ്പോഴാണ് കുഞ്ഞിനെ തൂങ്ങിയനിലയില്‍ കണ്ടെത്തിയത്. സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ആത്മഹത്യയിലേക്ക് നയിക്കാനുള്ള യാതൊന്നും വീട്ടിലുണ്ടായിട്ടില്ലെന്നാണ് ബന്ധുക്കളുടെ മൊഴി. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് ശ്രീകൃഷ്ണപുരം പൊലീസ് അറിയിച്ചു.