ഡോക്ടറെ തല്ലിയ പൊലീസുകാരന് മുന്‍കൂര്‍ ജാമ്യം ; കേസ് ക്രൈംബ്രാഞ്ചിന്
By സമകാലിക മലയാളം ഡെസ്‌ക് | Published: 25th June 2021 03:28 PM |
Last Updated: 25th June 2021 03:28 PM | A+A A- |

കേരള ഹൈക്കോടതി/ഫയല്‍
കൊച്ചി : മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടറെ മര്‍ദ്ദിച്ച കേസിലെ പ്രതിയായ പൊലീസുകാരന് മുന്‍കൂര്‍ ജാമ്യം. കൊച്ചി മെട്രോ പൊലീസിലെ സിവില്‍ പൊലീസ് ഓഫീസര്‍ അഭിലാഷ് ചന്ദ്രനാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ രാഹുല്‍ മാത്യുവിനെയാണ് അഭിലാഷ് മര്‍ദിച്ചത്. അഭിലാഷിന്റെ അമ്മ കോവിഡ് ബാധിച്ചു മരിച്ചതുമായി ബന്ധപ്പെട്ടാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ ഇയാള്‍ കയ്യേറ്റം ചെയ്തത്. മെയ് 14 നായിരുന്നു സംഭവം.
സംഭവം വിവാദമായതോടെ അഭിലാഷ് ചന്ദ്രന്‍ ഒളിവില്‍ പോയിരുന്നു. ഡോക്ടറെ മര്‍ദ്ദിച്ച പൊലീസുകാരനെ അറസ്റ്റ് ചെയ്യാത്തതില്‍ ഡോക്ടര്‍മാരുടെ സംഘടന പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇടതുപക്ഷ പ്രവര്‍ത്തകനായിട്ടും താന്‍ വഞ്ചിക്കപ്പെട്ടുവെന്നും, തനിക്ക് നീതി കിട്ടിയില്ലെന്നും ഡോ. രാഹുല്‍ മാത്യു കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു.
അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് ഡോക്ടര്‍ ലീവിലാണ്. അതിനിടെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറാന്‍ തീരുമാനിച്ചിട്ടുണ്ട്. ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് അന്വേഷണ ചുമതല കൈമാറാനും എസ്പി തീരുമാനിച്ചു. അതിനിടെ പൊലീസുകാരനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ ഒപി ബഹിഷ്‌കരിച്ച് പ്രതിഷേധിച്ചു.