ആ പരാമര്‍ശം പൊതു സമൂഹത്തില്‍ സ്വീകരിക്കപ്പെട്ടില്ല; ജോസഫൈന്റെ രാജി സന്നദ്ധത പാര്‍ട്ടി അംഗീകരിച്ചു: എ വിജയരാഘവന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th June 2021 05:14 PM  |  

Last Updated: 25th June 2021 05:14 PM  |   A+A-   |  

Josephine's resignation

എ വിജയരാഘവന്‍ മാധ്യമങ്ങളെ കാണുന്നു

 

തിരുവനന്തപുരം: ചാനല്‍ പരിപാടിക്കിടെ, സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ സ്ത്രീയോട് നടത്തിയ വിവാദ പരാമര്‍ശം സമൂഹത്തില്‍ സ്വീകരിക്കപ്പെട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച എം സി ജോസഫൈന്റെ രാജിസന്നദ്ധത പാര്‍ട്ടി അംഗീകരിക്കുകയായിരുന്നുവെന്ന് എ വിജയരാഘവന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ജോസഫൈന്റെ പരാമര്‍ശം സമൂഹത്തില്‍ ചര്‍ച്ചയായി. സ്ത്രീയോട് നടത്തിയ വിവാദ പരാമര്‍ശം പൊതുവേ സ്വീകരിക്കപ്പെട്ടില്ല. തുടര്‍ന്ന് തെറ്റാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അവര്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. സമൂഹത്തില്‍ ചര്‍ച്ച ചെയ്ത വിഷയമായത് കൊണ്ട് സെക്രട്ടറിയേറ്റ് യോഗത്തിലും ഇത് ഉയര്‍ന്നുവന്നു. യോഗത്തില്‍ പങ്കെടുത്ത ജോസഫൈന്‍ നടന്ന സംഭവം വിശദീകരിച്ചു. തുടര്‍ന്ന് പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കുകയും രാജിസന്നദ്ധത അറിയിക്കുകയുമായിരുന്നുവെന്ന് എ വിജയരാഘവന്‍ പറഞ്ഞു.