'ഇവിടെ കമന്റ് ഇട്ടാല്‍ ഡോക്ടറേറ്റ് കിട്ടുമെന്ന് ആരോ പറഞ്ഞു'; ഷാഹിദാ കമാലിന്റെ ബിരുദം വ്യാജമെന്ന് ആക്ഷേപം, കമന്റ് പ്രളയം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th June 2021 12:57 PM  |  

Last Updated: 26th June 2021 12:57 PM  |   A+A-   |  

kerala womens commission member shahida kamal

ഷാഹിദാ കമാല്‍ / ഫെയ്‌സ്ബുക്ക് ചിത്രം

 

തിരുവനന്തപുരം : വനിതാ കമ്മീഷൻ അം​ഗം ഷാഹിദാ കമാലിന്റെ വിദ്യാഭ്യാസ യോഗ്യത വ്യാജമെന്ന് ആക്ഷേപം. ഷാഹിദ കമാലിന് സർവകലാശാലാ ബിരുദവും ഡോക്ടറേറ്റും ഇല്ലെന്ന് ചാനൽ ചർച്ചയ്ക്കിടെ ഒരു വനിതയാണ് ആരോപണമുന്നയിച്ചത്. ഇതു സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം സർവകലാശാലയിൽ നിന്നു രേഖ ലഭിച്ചിട്ടുണ്ടെന്നും എന്നാൽ കമ്മിഷൻ വെബ്സൈറ്റിൽ ഡോ. ഷാഹിദ കമാൽ എന്നാണ് കാണുന്നതെന്നും അവർ പറഞ്ഞു. 

ഈ ആരോപണം പരിശോധിക്കണമെന്ന് എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി അരുൺ ബാബുവും സിപിഐ നേതാവ് ആനി രാജയും കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാനും ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. എംസി ജോസഫൈൻ സ്ഥാനമൊഴിഞ്ഞ പശ്ചാത്തലത്തിൽ വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്തേക്ക് ഷാഹിദയെ പരി​ഗണിക്കണമെന്ന അഭിപ്രായം ഉയരുന്നതിനിടെയാണ് പുതിയ ആരോപണം വന്നിട്ടുള്ളത്. 

ഇക്കാര്യം ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളിൽ കമന്റ് പ്രളയമാണ്. ഇവിടെ കമന്റ് ഇട്ടാല്‍ ഡോക്ടറേറ്റ് കിട്ടുമെന്ന് ആരോ പറഞ്ഞു എന്നാണ് ഒരാളുടെ പ്രതികരണം. മൂത്ത വ്യാജൻ കേന്ദ്രത്തിൽ ഇരിക്കുമ്പോൾ കേരളത്തിൽ കോപ്പി വ്യാജൻമാരെങ്കിലും വേണ്ടേ... എന്നാണ് മറ്റൊരാളുടെ കമന്റ്.