കോണ്‍ഗ്രസ് നേതാവ് എ ബി സാബു സിപിഎമ്മില്‍ ചേര്‍ന്നു ; മധുരം നല്‍കി സ്വീകരിച്ച് പ്രവര്‍ത്തകര്‍ ( വീഡിയോ)

കോണ്‍ഗ്രസില്‍ നിന്നുകൊണ്ട് ഈ രാഷ്ട്രീയസാഹചര്യത്തില്‍ ജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുക ദുഷ്‌കരമാണെന്ന് സാബു
എ ബി സാബു
എ ബി സാബു

കൊച്ചി : കോണ്‍ഗ്രസ് നേതാവും എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറിയുമായിരുന്ന എ ബി സാബു സിപിഎമ്മില്‍ ചേര്‍ന്നു. പാര്‍ട്ടിയില്‍ ചേര്‍ന്ന സാബുവിനെ സിപിഎം പ്രവര്‍ത്തകരും നേതാക്കളും ചേര്‍ന്ന് ഹാരാര്‍പ്പണം നടത്തി, മധുരം നല്‍കി സ്വീകരിച്ചു. കൊച്ചി കോര്‍പ്പറേഷന്‍ മുന്‍ പ്രതിപക്ഷ നേതാവാണ്.

കോണ്‍ഗ്രസില്‍ നിന്നുകൊണ്ട് ഈ രാഷ്ട്രീയസാഹചര്യത്തില്‍ ജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുക ദുഷ്‌കരമാണെന്ന് ബോധ്യപ്പെട്ടു. അതിനാലാണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചത്. തുടര്‍ന്നും രാഷ്ട്രീയ പ്രവര്‍ത്തനത്തിലും പൊതുരംഗത്തും സജീവമാകുന്നതിന് വേണ്ടി സിപിഎമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കും' പാര്‍ട്ടിയില്‍ ചേര്‍ന്ന ശേഷം എ ബി സാബു പ്രതികരിച്ചു. 

നിയമസഭ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറയില്‍ കെ ബാബുവിനെ കോൺ​ഗ്രസ് വീണ്ടും സ്ഥാനാർത്ഥിയാക്കിയതോടെയാണ് എ ബി സാബു പാർട്ടിയുമായി ഇടഞ്ഞത്. കോൺ​ഗ്രസ് തീരുമാനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് സാബു വിമതനായി മൽസരിക്കാനും ഒരുങ്ങിയിരുന്നു.   മത്സരിക്കുന്നതിനെതിരെ പ്രതിഷേധം ഉയര്‍ത്തിയ ആളാണ് എ.ബി.ബാബു.  2016-ല്‍ കെ ബാബുവിന് പകരം കെപിസിസി പ്രസിഡന്റായിരുന്ന വി എം സുധീരന്‍ സ്ഥാനാര്‍ത്ഥിയായി തൃപ്പൂണിത്തുറയില്‍ നിര്‍ദേശിച്ചത് എ ബി സാബുവിന്റെ പേരായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com