'ഫോണ്‍ പിടിച്ചെടുത്തത് എന്തിനാണെന്ന് അറിയില്ല, കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്നത് നുണക്കഥ': ആയിഷ സുല്‍ത്താന 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th June 2021 08:02 PM  |  

Last Updated: 26th June 2021 08:02 PM  |   A+A-   |  

ayisha_sultana

വിഡിയോ സ്ക്രീൻഷോട്ട്

 

കൊച്ചി: തനിക്കെതിരായ നിയമ നടപടികള്‍ അജണ്ടയുടെ ഭാഗമെന്ന് ചലച്ചിത്ര പ്രവര്‍ത്തക ആയിഷ സുല്‍ത്താന. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിട്ടും ഫോണ്‍ പിടിച്ചെടുത്തത് എന്തിനെന്ന് അറിയില്ല. ഉമ്മയുടെയും സഹോദരൻറെയും ബാങ്ക് അക്കൗണ്ട് വിവരങ്ങളടക്കം പൊലീസ് പരിശോധിച്ചെന്നും ആയിഷ പറഞ്ഞു. 

ദ്വീപില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്നത് നുണക്കഥയാണ്. അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കും. തനിക്കെതിരായ നിയമ നടപടികള്‍ അജണ്ടയുടെ ഭാഗമാണെന്നും ആയിഷ പറഞ്ഞു.  അഗത്തിയില്‍ നിന്നും ആയിഷ യാത്ര ചെയ്ത വിമാനം മോശം കാലാവസ്ഥയെത്തുടര്‍ന്ന് ആദ്യം കോയമ്പത്തൂരിലേക്ക് തിരിച്ചുവിട്ടെങ്കിലും പിന്നീട് നെടുമ്പാശ്ശേരിയില്‍ തന്നെ  ഇറക്കുകയായിരുന്നു.