വീടിനുമുകളിൽനിന്ന് കാൽ തെന്നി കിണറ്റിൽ വീണു; അതിഥിത്തൊഴിലാളി മരിച്ചു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th June 2021 08:58 PM  |  

Last Updated: 26th June 2021 08:58 PM  |   A+A-   |  

wall collapsed women died

പ്രതീകാത്മക ചിത്രം

 

മലപ്പുറം: വീടിനുമുകളിൽനിന്ന് കാൽ തെന്നി കിണറ്റിലേക്ക് വീണ അതിഥിത്തൊഴിലാളി മരിച്ചു. നിർമാണം നടന്നുകൊണ്ടിരിക്കുന്ന മക്കരപ്പറമ്പ് സ്വദേശി കുഞ്ഞിമുഹമ്മദിന്റെ വീട്ടിൽ ജോലിക്കെത്തിയ അസം സ്വദേശി ജുഗൽ (30) ആണ് മരിച്ചത്. വീടിന്റെ സൺഷെയ്ഡിൽ തലയിടിച്ചാണ് 80 അടിയോളം താഴ്ചയും എട്ടടിയോളം വെള്ളവുമുള്ള കിണറ്റിലേക്ക് ജു​ഗൽ വീണത്. 

വീടിന്റെ രണ്ടാം നില സിമന്റ് പൂശുന്നതിനിടെയാണ് ജു​ഗൽ കാൽ വഴുതി വീണത്. ഇന്നുച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. സഹതൊഴിലാളികളും അയൽവാസികളും രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കിണറ്റിൽ ഓക്സിജൻ ഇല്ലാഞ്ഞതിനാൽ അഗ്നിരക്ഷാ നിലയത്തിൽ വിവരമറിയിച്ചു. ജുഗലിനെ കിണറിന് പുറത്തെത്തിച്ച്  സിപിആർ നൽകി ഉടൻതന്നെ മഞ്ചേരി മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.