ശാന്ത രാജൻ പി ദേവ് ഒളിവിൽ, കണ്ടെത്താനായില്ലെന്ന് പൊലീസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th June 2021 01:20 PM  |  

Last Updated: 26th June 2021 01:20 PM  |   A+A-   |  

SANTHA_P_RAJAN_DEV

ശാന്ത രാജൻ പി ദേവ്, ഉണ്ണിയും പ്രിയങ്കയും

 

തിരുവവന്തപുരം; പ്രിയങ്ക ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർതൃമാതാവും നടൻ രാജൻ പി ദേവിന്റെ ഭാര്യ ശാന്ത ഒളിവിലെന്ന് പൊലീസ്. വീട്ടിലും മകളുടെ വീട്ടിലും ഇവർക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ലെന്നാണു പൊലീസ് പറയുന്നത്. മകനും നടനുമായ ഉണ്ണി പി ദേവ് ആദ്യ പ്രതിയായ കേസിൽ ശാന്ത രണ്ടാം പ്രതിയാണ്. 

കോവി‍ഡിന്റെ പേരിൽ ഇവരുടെ അറസ്റ്റ് ഒരു മാസത്തോളം വൈകിപ്പിച്ചിരുന്നു. തുടർന്ന് സംഭവത്തിൽ കേസ് അട്ടിമറിക്കാനുള്ള നീക്കം ആരോപിച്ച് പ്രിയങ്കയുടെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി. എന്നിട്ടും ശാന്തയെ കസ്റ്റഡിയിലെടുക്കാൻ പൊലീസിനായിട്ടില്ല. പ്രിയങ്കയുടെ മരണത്തിന് തൊട്ടുമുൻപ് നടന്ന ആക്രമണത്തിൽ ഏറ്റവും കൂടുതൽ പ്രിയങ്കയെ മർദിച്ചത് അമ്മ ശാന്തയാണെന്ന് പ്രിയങ്ക തന്നെ നേരിട്ട് മൊഴി നൽകിയിട്ടുണ്ട്. അതിനാൽ ശാന്തയുടെ അറസ്റ്റ് കേസിൽ നിർണായകമാണ്. 

കഴിഞ്ഞ മാസം 12നാണ് പ്രിയങ്കയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്. അതിനു പിന്നാലെ പ്രിയങ്ക നേരിട്ട ക്രൂരപീഡനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ക്രൂരമായ ശാരീരിക- മാനസിക പീഡനത്തിനാണ് പ്രിയങ്ക ഇരയായിരുന്നു. മെയ് പത്തിന് രാത്രിയിൽ പ്രിയങ്കയെ ഉണ്ണിയും അമ്മയും മർദിച്ചെന്നും വീട്ടിൽ നിന്നും ഇറക്കിവിടുകയും ചെയ്തിരുന്നു. അതിനു പിന്നാലെയായിരുന്നു ആത്മഹത്യ. ഉണ്ണി പി ദേവിന് അടുത്ത ദിവസം തന്നെ അറസ്റ്റു ചെയ്തിരുന്നു.