ഞായറാഴ്ച പ്രാര്‍ത്ഥനയ്ക്ക് ഇളവില്ല; ആരാധനാലയങ്ങളില്‍ ഒരേസമയം പതിനഞ്ചുപേര്‍ മാത്രം

സംസ്ഥാനത്ത് കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകളില്ല. പള്ളികളിലെ ഞായറാഴ്ച പ്രാര്‍ത്ഥനകള്‍ക്ക് ഇളവില്ല
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം



തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകളില്ല. പള്ളികളിലെ ഞായറാഴ്ച പ്രാര്‍ത്ഥനകള്‍ക്ക് ഇളവില്ല. ടിപിആര്‍ കുറയാതെ നില്‍ക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. നിലവിലുള്ള നിയന്ത്രണങ്ങള്‍ അതേപടി തുടരും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. 

ഞായറാഴ്ച പ്രാര്‍ത്ഥനകള്‍ക്കായി ദേവാലയങ്ങള്‍ക്ക് ഇളവ് അനുവദിക്കണമെന്ന് ക്രൈസ്തവ സഭകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വാരാന്ത്യ ലോക്ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍, അനുമതി നല്‍കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു, ആരാധനാലയങ്ങളില്‍ 15 പേര്‍ക്കുള്ള അനുമതി തുടരും.

ചൊവ്വാഴ്ച വീണ്ടും ചേരുന്ന യോഗത്തില്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കണമോ എന്നതില്‍ തീരുമാനം ഉണ്ടായേക്കും. ഈ ആഴ്ച്ചയില്‍ തിങ്കളൊഴികെ കഴിഞ്ഞ എട്ട് ദിവസങ്ങളിലും ടിപിആര്‍ പത്തിന് മുകളില്‍ തുടരുന്ന സാഹചര്യമാണ് ഉണ്ടായത്. പ്രതിദിന രോഗികളുടെ എണ്ണം കുറയാത്തതും, ഒരുലക്ഷത്തിന് താഴെയെത്തിയ ചികിത്സയിലുള്ള രോഗികളുടെ എണ്ണം വീണ്ടും ഒരു ലക്ഷം കടന്നതും വെല്ലുവിളിയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com