കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് യുവതിയും സഹോദരീ ഭർത്താവും ഒളിച്ചോടി, അറസ്റ്റ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th June 2021 07:38 AM  |  

Last Updated: 26th June 2021 07:45 AM  |   A+A-   |  

woman and her sister's husband ARREST

പ്രതീകാത്മക ചിത്രം

 

കൊല്ലം; കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും സഹോദരി ഭർത്താവും അറസ്റ്റിൽ. കൊല്ലം മുണ്ടയ്ക്കൽ സ്വദേശിയായ 28 വയസുള്ള ഐശ്വര്യയും ഇവരുടെ സഹോദരീ ഭർത്താവും ചാല സ്വദേശിയുമായ സൻജിതുമാണ് അറസ്റ്റിലായത്. തമിഴ്നാട്ടിലെ മധുരയിൽനിന്നാണ് പ്രതികളെ കൊല്ലം ഇരവിപുരം പൊലീസാണ് പിടികൂടിയത്.

കഴിഞ്ഞ 22ന് ഭർതൃവീട്ടിൽ നിന്ന് ബന്ധുവിന്റെ വീട്ടിലേക്കാണ് ഐശ്വര്യ എത്തുന്നത്. ഇവിടെനിന്ന് കാമുകനും സഹോദരി ഭർത്താവുമായ സൻജിത്തുമായി മുങ്ങുകയായിരുന്നു. ഐശ്വര്യയെ കാണാതായതിനെ തുടർന്ന് ഭർത്താവ് ഇരവിപുരം പൊലീസ് സ്റ്റേഷനിലും ബന്ധുക്കൾ കൊല്ലം വെസ്റ്റ് പൊലീസിലും പരാതി നൽകി. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഇവർ പേരു മാറ്റി ട്രെയിനിൽ മധുരയിലേക്ക് യാത്ര ചെയ്യുന്നതായി വിവരം ലഭിച്ചു. 

രാത്രിയിൽ റെയിൽവെ പൊലീസിൽനിന്നാണ് വെസ്റ്റ് പൊലീസിനു വിവരം ലഭിച്ചത്. റെയിൽവെ പൊലീസിൽനിന്നും ലഭിച്ച ഫോട്ടോ കണ്ട് പൊലീസ് ഇവരെ തിരിച്ചറിഞ്ഞു. കൊല്ലം എസിപിയുടെ നിർദേശപ്രകാരം വെസ്റ്റ് പൊലീസ് മധുരയിലെത്തി. രണ്ടു പേരെയും കസ്റ്റഡിയിലെടുത്തു. പിന്നീട് ഇരവിപുരം പൊലീസിന് കൈമാറി. സൻജിത്തിന് രണ്ടു കുട്ടികളും ഐശ്വര്യയ്ക്ക് ഒരു കുട്ടിയുമുണ്ട്. കുട്ടികളെ ഉപേക്ഷിച്ച് കടന്നതിനാണ് രണ്ടു പേർക്കും എതിരെ കേസേടുത്തത്.