മുഖ്യമന്ത്രിയും ബിജെപിയും തമ്മിലുള്ള പാലമായി പ്രവര്‍ത്തിച്ചിട്ടില്ല; പിണറായി 'പ്രൊഫഷണല്‍'; മാവോയിസ്റ്റ് വേട്ടയില്‍ ഖേദമില്ല; ഡിജിപി

സെന്‍കുമാറുമായി ഒരുഘട്ടത്തില്‍ പോലും തര്‍ക്കമുണ്ടായിരുന്നില്ല - സിബിഐ മേധാവിയാകാന്‍ കഴിയാത്തതില്‍ വിഷമമുണ്ട്
പിണറായിയ്‌ക്കൊപ്പം ലോക്‌നാഥ് ബെഹ്‌റ
പിണറായിയ്‌ക്കൊപ്പം ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം: പിണറായി വിജയന്‍ നൂറ് ശതമാനം പ്രൊഷണല്‍ മുഖ്യമന്ത്രിയെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. സിബിഐ മേധാവിയാകാന്‍ കഴിയാത്തതില്‍ വിഷമമുണ്ടെന്നും മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ ജേഷ്ഠ്യസഹോദരനെ പോലെയാണെന്നും ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. 

സെന്‍കുമാറുമായി ഒരുഘട്ടത്തില്‍ പോലും തര്‍ക്കമുണ്ടായിരുന്നില്ല. സെന്‍കുമാറിനോട് ബഹുമാനമെ ഉണ്ടായിരുന്നുള്ളു. ഒരിക്കലും മുഖ്യമന്ത്രിയും ബിജെപിയും തമ്മിലുള്ള പാലമായി പ്രവര്‍ത്തിച്ചിട്ടില്ല. ഇക്കാര്യത്തില്‍ പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്നും ബെഹ്‌റ പറഞ്ഞു. സിബിഐ മേധാവിയാകാന്‍ കഴിയാത്തതില്‍ വിഷമമുണ്ട്. മാര്‍ക്കിങില്‍ താനായിരുന്നു മുന്നിലെന്നും ബെഹ്‌റ പറഞ്ഞു.

മാവോയിസ്റ്റ് വേട്ടയില്‍ ഖേദമില്ല. മാവോയിസ്റ്റുകള്‍ക്ക് നിരുപാധികം കീഴടങ്ങാന്‍ അവസരം നല്‍കിയിരുന്നുവെന്ന് പറഞ്ഞ ബെഹ്‌റ സംരക്ഷിത വനത്തില്‍ യൂണിഫോമിട്ട് വരുന്നവര്‍ നിരപരാധികളല്ലെന്നും അദ്ദേഹം പറഞ്ഞു. കേരളം ഭീകരസംഘടനകളുടെ റിക്രൂട്ടിംഗ് ലക്ഷ്യമായി മാറുന്നു. വിദ്യാഭ്യാസമുള്ളവരെ പോലും വര്‍ഗീയ വത്കരിക്കുകയാണ് ചിലരുടെ ലക്ഷ്യമെന്നും മലയാളികളുടെ ഭീകരബന്ധം ആശങ്കയുണ്ടാക്കുന്നതാണെന്നും ബെഹ്‌റ പറഞ്ഞു. 

സ്വര്‍ണക്കടത്ത് തടയാന്‍ മഹാരാഷ്ട്ര മാതൃകയില്‍ നിയമം കൊണ്ടുവരണം. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പൊലീസിന്റെ പ്രവര്‍ത്തനം സ്വയം വിലയിരുത്തുന്നില്ല. ജനം വിലയിരുത്തട്ടെ. കോവിഡ് പ്രതിരോധത്തില്‍ പൊലീസിന്റെ സേവനം താരതമ്യമം ഇല്ലാത്തതാണ് എറെ സന്തോഷത്തോടെയും സംതൃപ്തിയോടെയുമാണ്, കേരളാ പൊലീസ് രാജ്യത്തെ തന്നെ മികച്ച സേനകളില്‍ ഒന്നാണെന്നും ബെഹ്‌റ പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com