പന്ത്രണ്ടു വയസുകാരിയെ അമ്മ കഴുത്തു ഞെരിച്ചു കൊന്നു, സംഭവം കോട്ടയത്ത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th June 2021 07:40 AM  |  

Last Updated: 27th June 2021 01:19 PM  |   A+A-   |  

Twelve-year-old girl strangled to death by her mother

പ്രതീകാത്മക ചിത്രം

 

കോട്ടയം; അമ്മ മകളെ കഴുത്തു ഞെരിച്ചു കൊന്നു. കോട്ടയം മുണ്ടക്കയത്താണ് ദാരുണമായ സംഭവമുണ്ടായത്. കൂട്ടിക്കൽ സ്വദേശി ഷെമീറിൻ്റെ ഭാര്യ ലൈജീനയാണ് പന്ത്രണ്ട് വയസുകാരിയായ മകൾ ഷംനയെ കൊലപ്പെടുത്തിയത്. ഇന്ന് പുലർച്ചെ നാലു മണിയോടെയായിരുന്നു സംഭവം. ലൈജീന മകളെ കഴുത്തിൽ ഷാൾ മുറുക്കി കൊല്ലുകയായിരുന്നു. കൊലപാതകത്തിന് പിന്നാലെ ലൈജീന കിണറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. ഇവർക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് പൊലീസ് പറയുന്നു.