രാമനാട്ടുകരയിൽ വീണ്ടും വാഹനാപകടം, ലോറിയും ജീപ്പും കൂട്ടിയിടിച്ചു; രണ്ടു മരണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th June 2021 08:39 AM  |  

Last Updated: 28th June 2021 08:42 AM  |   A+A-   |  

ramanattukara ACCIDENT

പ്രതീകാത്മക ചിത്രം


കോഴിക്കോട്: രാമനാട്ടുകരയിൽ വീണ്ടും വാഹനാപകടം. ബൈപാസിൽ ജീപ്പും ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ രണ്ടുപേർ മരിച്ചു, കോട്ടയം സ്വദേശികളായ ശ്യാം വി ശശി, ജോർജ് എന്നിവരാണ് മരിച്ചത്. ജീപ്പ് യാത്രക്കാരായിരുന്നു ഇവർ.

പുലർച്ചെ 2 മണിയോടെയാണ് അപകടം ഉണ്ടായത്. ചേളാരിക്ക് പോവുകയായിരുന്ന ലോറിയും വയനാട്ടിലേക്ക് പോവുകയായിരുന്ന താർ ജീപ്പും കൂട്ടിയിടിക്കുകയായിരുന്നു. വാവാദമായി മാറിയ രാമനാട്ടുകര വാഹനാപകടത്തിനു പിന്നാലെയാണ് വീണ്ടും അപകടമുണ്ടാകുന്നത്. കഴിഞ്ഞ ദിവസമാണ് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു പേർ മരിച്ചത്. സ്വർണക്കടത്ത് ക്വട്ടേഷന് സംഘാം​ഗങ്ങളാണ് അപകടത്തിൽപ്പെട്ടത്.