ഫെയ്സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തു; പിന്നിൽ സംഘപരിവാർ; ആരോപണവുമായി പ്രസീത അഴീക്കോട് 

By സമകാലിക മലയാളം ഡെസ്ക്  |   Published: 28th June 2021 07:19 PM  |  

Last Updated: 28th June 2021 07:29 PM  |   A+A-   |  

Facebook account hacked

ഫോട്ടോ: സോഷ്യൽ മീഡിയ

 

കണ്ണൂ‍ർ: തൻ്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന പരാതിയുമായി ജെആർപി സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോട് രം​ഗത്ത്. സംഭവത്തിൽ പ്രസീത പൊലീസിന് പരാതി നൽകി. 

ഇന്നലെ രാത്രിയോടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതെന്ന് പ്രസീത പറയുന്നു. ബിജെപി - സംഘപരിവാ‍ർ പ്രവ‍ർത്തകരാണ് അക്കൗണ്ട് ഹാക്ക് ചെയ്തതെന്നാണ് പ്രസീതയുടെ ആരോപണം.  

എൻഡിഎയിൽ ചേരുന്നതിന് മുന്നോടിയായി കെ സുരേന്ദ്രൻ സികെ ജാനുവിന് പണം നൽകിയതായി നേരത്തെ പ്രസീത അഴീക്കോട് ആരോപിച്ചിരുന്നു. തിരുവനന്തപുരത്ത് വച്ച് പത്ത് ലക്ഷവും മാ‍ർച്ച് 26ന് ബത്തേരി മണിമല ഹോം സ്റ്റേയിൽ വച്ച് 25 ലക്ഷവും ജാനുവിന് കൈമാറിയെന്നായിരുന്നു പ്രസീതയുടെ ആരോപണം. 

ആരോപണവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനുമായി നടത്തിയ ടെലിഫോൺ സംഭാഷണങ്ങളുടെ ഓഡിയോയും പ്രസീത പുറത്തുവിട്ടിരുന്നു.