അധ്യാപക നിയമന ഉത്തരവ് ലഭിച്ചവർക്ക് ജോലിയിൽ പ്രവേശിക്കാം

By സമകാലിക മലയാളം ഡെസ്ക്  |   Published: 28th June 2021 07:52 PM  |  

Last Updated: 28th June 2021 07:52 PM  |   A+A-   |  

teacher

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: സ്കൂൾ അധ്യാപകരായി നിയമന ഉത്തരവ് ലഭിച്ചവരെ ഉടൻ ജോലിയിൽ പ്രവേശിപ്പിക്കാൻ സർക്കാർ തീരുമാനം. സ്കൂൾ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. 

യോഗത്തിൽ പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, ധന മന്ത്രി കെഎൻ ബാലഗോപാൽ ചീഫ് സെക്രട്ടറി ഡോ. വിപി ജോയ്, ധന വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ആർകെ സിങ്, പൊതുവിദ്യാഭ്യാസ സെക്രട്ടറി മുഹമ്മദ് ഹനീഷ്, ഡയറക്ടർ ജനറൽ ഓഫ് എജ്യുക്കേഷൻ കെ ജീവൻ ബാബു പങ്കെടുത്തു.