കോഴിക്കോടും ഡെൽറ്റയുടെ വകഭേദം; നാല് പേർ ചികിത്സയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th June 2021 10:03 PM  |  

Last Updated: 29th June 2021 10:03 PM  |   A+A-   |  

covid Delta Plus virus

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്: കോഴിക്കോട് നാല് പേര്ക്ക് ഡെൽറ്റ വൈറസിന്റെ വകഭേദം കണ്ടെത്തി. മുക്കം ​ന​ഗരസഭാ പരിധിയിലുള്ളവർക്കാണ് വൈറസിന്റെ വകഭേദം സ്ഥിരീകരിച്ചത്.  മെയ് 20ന് പരിശോധിച്ചവരിലാണ് കോവിഡ് വകഭേദം കണ്ടെത്തിയിരിക്കുന്നത്.

നേരത്തെ പാലക്കാട്ടും പത്തനംതിട്ടയിലും ഡെൽറ്റ പ്ലസ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേതുടർന്ന് പത്തനംതിട്ട കടപ്ര പഞ്ചായത്ത്, പാലക്കാട് കണ്ണാടി, പറളി, പിരായിരി പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ നിയന്ത്രണം ശക്തമാക്കിയിരുന്നു. പാലക്കാട്ട് ഡെൽറ്റ വകഭേദം കണ്ടെത്തിയ പറളി, പിരായിരി പഞ്ചായത്തുകളിലെ രണ്ടു സ്ത്രീകൾക്ക് രോഗം പകർന്നത് കണ്ണാടി സ്വദേശിയിൽനിന്നാണെന്ന് സ്ഥിരീകരിച്ചിരുന്നു. പത്തനംതിട്ടയിൽ നാലുവയസുകാരനിലായിരുന്നു വകഭേദം കണ്ടെത്തിയത്.