മഞ്ചേശ്വരത്തെ ഗ്രാമങ്ങളുടെ പേര് മാറ്റാൻ നീക്കം: പ്രചാരണം വ്യാജമെന്ന് മുഖ്യമന്ത്രി  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th June 2021 09:03 PM  |  

Last Updated: 29th June 2021 09:03 PM  |   A+A-   |  

pinarayi

മുഖ്യമന്ത്രി പിണറായി വിജയന്‍

 

തിരുവനന്തപുരം: കാസർഗോഡ് അതിർത്തിയിലെ ഗ്രാമങ്ങളുടെ പേര് മാറ്റാൻ നീക്കം നടക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പേര് മാറ്റുന്നതിനെക്കുറിച്ച് സർക്കാർ ആലോചിച്ചിട്ടു പോലുമില്ല. ഇത്തരത്തിലുള്ള വാർത്തകൾ എങ്ങനെയാണ് വരുന്നതെന്ന് അറിയില്ല. നമ്മുടെ നാട്ടിൽ അനാവശ്യ പ്രശ്നം സൃഷ്ടിക്കാനുള്ള ഗൂഢോദ്ദേശത്തിന്റെ ഭാഗമാണ് പ്രചരണം, മുഖ്യമന്ത്രി പറഞ്ഞു. 

ഇല്ലാത്ത കാര്യം എങ്ങനെ വാർത്തയാക്കാം എന്നതിന്റെ ഉദാഹരണമാണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മഞ്ചേശ്വരത്തെ പത്തോളം സ്ഥലങ്ങളുടെ പേര് മലയാളീകരിക്കാൻ കേരളം ഒരുങ്ങുന്നെന്നായിരുന്നു പ്രചാരണം. ഇതിനു പിന്നാലെ കർണ്ണാടക മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി സംസ്ഥാന സർക്കാരിന് കത്ത് നൽകി. കർണ്ണാടക സാംസ്കാരിക വകുപ്പ് മന്ത്രിയടക്കം വിഷയത്തിൽ പ്രതികരിച്ചതിനെത്തുടർന്നാണ് പ്രചാരണം വ്യാജമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്.