പത്തനംതിട്ട നഗരത്തില്‍ തെരുവുനായ ആക്രമണം, ഒരു മണിക്കൂറിനിടെ 14 പേരെ കടിച്ചു; പേവിഷ ബാധയെന്ന് സംശയം, ആശുപത്രിയില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th June 2021 12:55 PM  |  

Last Updated: 29th June 2021 12:55 PM  |   A+A-   |  

stray dog attack

പ്രതീകാത്മക ചിത്രം

 

പത്തനംതിട്ട:  പത്തനംതിട്ട നഗരത്തില്‍ തെരുവുനായയുടെ ആക്രമണം. ഒരു മണിക്കൂറിനിടെ 14 പേരെയാണ് തെരുവുനായ കടിച്ചത്.

ഇന്ന് രാവിലെയാണ് സംഭവം. മിനിറ്റുകളുടെ വ്യത്യാസത്തില്‍ നിരവധിപ്പേരെ തെരുവുനായ ആക്രമിക്കുകയായിരുന്നു. ഒരു മണിക്കൂറിനിടെ 14 പേരെയാണ് പട്ടി കടിച്ചത്. പേവിഷ ബാധയുള്ളതായി സംശയിക്കുന്നതിനാല്‍ 14 പേരെയും ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സാനടപടികള്‍ തുടങ്ങി.