വൃക്ഷത്തില്‍ നിന്ന് ദേഹത്തേയ്ക്ക് ചാടി, വലതു തോളില്‍ ആഴത്തില്‍ മുറിവ്; മലയണ്ണാന്റെ ആക്രമണത്തില്‍ വിദ്യാര്‍ഥിക്ക് പരിക്ക് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th June 2021 07:50 AM  |  

Last Updated: 29th June 2021 07:50 AM  |   A+A-   |  

student injured attack on indian giant squirrel

ഫയല്‍ ചിത്രം

 

പത്തനംതിട്ട: സീതത്തോട് വീട്ടുമുറ്റത്ത് സ്‌കൂള്‍ വിദ്യാര്‍ഥിക്ക് നേരെ മലയണ്ണാന്റെ ആക്രമണം. പരിക്കേറ്റ കുട്ടിക്ക് പേവിഷ ബാധയ്‌ക്കെതിരെയുള്ള കുത്തിവയ്പ് ആരംഭിച്ചു. 

ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം.ചിറ്റാര്‍ സ്വദേശിയായ പതിനാലുകാരനെയാണ് മലയണ്ണാന്‍ ആക്രമിച്ചത്. ഇന്നലെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് ആദ്യ കുത്തിവയ്പ് നല്‍കി. ബാക്കിയുള്ള 4 ഡോസുകള്‍ സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് ലഭിക്കും.ജില്ലയില്‍ ആദ്യമായാണ് മലയണ്ണാന്റെ ആക്രമണത്തില്‍ ഒരാള്‍ക്കു പരിക്കേല്‍ക്കുന്നത്.

മുറ്റത്തിനു സമീപമുള്ള വൃക്ഷത്തില്‍നിന്ന് മലയണ്ണാന്‍ ജൂവലിന്റെ ദേഹത്തേക്കു ചാടി വീഴുകയായിരുന്നു. വലതു തോളില്‍ ആഴത്തിലുള്ള മുറിവേറ്റു. മലയണ്ണാന്‍ ദേഹത്ത് വീണതിന്റെ ആഘാതത്തില്‍ നിലത്ത് വീണ ജൂവലിന്റെ കാലിലും ദേഹത്തും പരിക്കേറ്റു. വനത്തിനു സമീപ പ്രദേശങ്ങളില്‍ മലയണ്ണാന്‍ വ്യാപകമാണ്.