മാറനല്ലൂരിൽ 13കാരിയെ പീഡിപ്പിച്ചു, നഗ്നചിത്രം പകർത്തി; എട്ടു പേർ കസ്റ്റഡിയിൽ
By സമകാലിക മലയാളം ഡെസ്ക് | Published: 30th June 2021 06:25 AM |
Last Updated: 30th June 2021 06:28 AM | A+A A- |

പ്രതീകാത്മക ചിത്രം/ ഫയൽ
തിരുവനന്തപുരം; 13 കാരിയെ പീഡിപ്പിച്ച സംഭവത്തിൽ എട്ടു പേർ പൊലീസ് കസ്റ്റഡിയിൽ. തിരുവനന്തപുരം മാറനല്ലൂരിലാണ് സംഭവം. സമൂഹമാധ്യമങ്ങൾ വഴി പെൺകുട്ടിയുമായി പരിചയത്തിലായശേഷം പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ നഗ്നചിത്രം എടുത്തവര്‍ ഉള്‍പ്പടെയാണ് കസ്റ്റഡിയിലുളളത്.
ചൈൽഡ് ലൈൻ പ്രവർത്തകർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. കൂടുതൽ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്ന് മാറാനല്ലൂർ പൊലിസ് അറിയിച്ചു.