സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ നിരക്ക്; പുന:പരിശോധനാ ഹർജി ഇന്ന് ഹൈക്കോടതിയിൽ

By സമകാലിക മലയാളം ഡെസ്ക്  |   Published: 30th June 2021 07:29 AM  |  

Last Updated: 30th June 2021 07:29 AM  |   A+A-   |  

kerala high court

കേരള ഹൈക്കോടതി/ഫയല്‍ ചിത്രം

 

കൊച്ചി; കൊവിഡ് ചികിത്സാ നിരക്ക് ഏകീകരണ ഉത്തരവിനെതിരെ സ്വകാര്യ ആശുപത്രി മാനേജ്മെന്റുകൾ നൽകിയ പുന:പരിശോധനാ ഹർജി ഇന്ന് ഹൈക്കോടതി പരി​ഗണിക്കും. കോവിഡ് ചികിത്സാ നിരക്ക് വലിയ വിമർശനങ്ങൾക്ക് കാരണമായതോടെയായിരുന്നു സർക്കാർ ഉത്തരവിറക്കിയത്. എന്നാൽ മുറിവാടക സംബന്ധിച്ച സർക്കാരിന്റെ ഭേദഗതി ഉത്തരവ് നടപ്പാക്കുന്നത് കോടതി നിലവിൽ തടഞ്ഞിരിക്കുകയാണ്. 

കൊവിഡ് ചികിത്സയിൽ മുറിവാടക സ്വകാര്യ ആശുപത്രികൾക്ക് തന്നെ നിശ്ചയിക്കാമെന്നായിരുന്നു സർക്കാർ ഉത്തരവ്. ഇതിനെ ജസ്റ്റിസ് ദേവൻ രാമചന്ദ്രനടങ്ങിയ ഡിവിഷൻ ബഞ്ച് രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. കോടതി ഉത്തരവിനെ തന്നെ മറികടക്കുന്നതാണ് സർക്കാർ നടപടിയെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. എന്നാൽ പരിഷ്കരിച്ച ഉത്തരവിലെ പിഴവുകൾ തിരുത്താമെന്നറിയിച്ചിട്ടുള്ള സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ ഇന്ന് നിലപാട് വ്യക്തമാക്കിയേക്കും. 

ഇതു കൂടാതെ  വിതരണക്കമ്പനികൾ ഓക്സിജൻ വില വർധിപ്പിച്ചതിനെതിരെ നൽകിയിട്ടുള്ള ഹർജിയും കോടതി പരിഗണിക്കും.
വില വർധന ആശുപത്രി നടത്തിപ്പിനെ കാര്യമായി ബാധിക്കുന്നുവെന്നാണ് ആശുപത്രിമാനേജ്മെന്റുകളുടെ വാദം. വിഷയത്തിൽ കേന്ദ്ര സർക്കാർ ഇന്ന് കോടതിയിൽ നിലപാട് അറിയിച്ചേക്കും.