കോഴിക്കോട് മെഡിക്കൽ വിദ്യാർഥി മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് ഹോസ്റ്റലിന് സമീപം  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th June 2021 07:05 PM  |  

Last Updated: 30th June 2021 07:05 PM  |   A+A-   |  

medical_student_death

ശരത്

 

കോഴിക്കോട്: മെഡിക്കൽ കോളജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. എംബിബിഎസ് മുന്നാം വർഷ വിദ്യാർഥിയും മട്ടാഞ്ചേരി സ്വദേശിയുമായ ശരത് (22)ന്റെ മൃതദേഹമാണ് കോളജിലെ രണ്ടാം നമ്പർ പുരുഷ ഹോസ്റ്റലിന് സമീപം കണ്ടെത്തിയത്. നിലവിലെ കോളജ് യൂണിയൻ വൈസ് ചെയർമാൻ കൂടിയാണ് മരിച്ച ശരത്.

വൈകുന്നേരം മൂന്ന് മണിയോടെയാണ് മൃതദേഹം കണ്ടത്. ‌ആശുപത്രി അധികൃതരും പൊലീസും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. മരണകാരണം വ്യക്തമല്ല. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.