തിരുവന്തപുരത്ത് സെമി ലോക്ക്ഡൗണ്‍; നാല് മുന്‍സിപ്പാലിറ്റികളില്‍ ലോക്ക്ഡൗണ്‍; 13 പഞ്ചായത്തുകളില്‍ ട്രിപ്പിള്‍ 'പൂട്ട്'  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th June 2021 06:09 PM  |  

Last Updated: 30th June 2021 06:09 PM  |   A+A-   |  

SEMI LOCKDOWN IN TVM

ഫയല്‍ ചിത്രം


 

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിരുവന്തപുരം നഗരത്തില്‍ നിയന്ത്രണം കടുപ്പിക്കുന്നു. നഗരത്തില്‍ സെമി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. കോവിഡ് വ്യാപന നിരക്ക് ആറിനും പന്ത്രണ്ടിനും ഇടയില്‍ നിലനില്‍ക്കുന്നതിനാലാണ് നഗരത്തില്‍ സെമി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്.

ആറ്റിങ്ങല്‍, നെടുമങ്ങാട്, നെയ്യാറ്റിന്‍കര, വര്‍ക്കല മുന്‍സിപ്പാലിറ്റികളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. കോവിഡ് വ്യാപനം രൂക്ഷമായ ജില്ലയിലെ 13 പഞ്ചായത്തുകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതായും ജില്ലാ കലക്ടര്‍ അറിയിച്ചു. 

സംസ്ഥാനത്ത് ഇന്ന് 13,658 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ 1470 പേരാണ് രോഗബാധിതരായത്.