ഇതെന്ത് മനുഷ്യര്‍; മൂന്ന് പേര്‍ ചേര്‍ന്ന് വളര്‍ത്തുപട്ടിയെ ക്രൂരമായി അടിച്ചുകൊന്നു; വീഡിയോ പ്രചരിപ്പിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th June 2021 07:01 PM  |  

Last Updated: 30th June 2021 07:03 PM  |   A+A-   |  

pet dog was brutally beaten

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: വളര്‍ത്തു നായയെ ചൂണ്ടക്കൊളുത്തില്‍ തൂക്കി ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയതായി പരാതി. അടിമലത്തുറയിലെ ക്രിസ്തുരാജ് എന്നയാള്‍ വളര്‍ത്തിയ ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട ബ്രൂണോ എന്ന നായയെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്.  വിഴിഞ്ഞം അടിമലത്തുറയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. 

നാട്ടുകാരായ ചിലര്‍ ചേര്‍ന്നാണ് നായയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതെന്നാണ് ആരോപണം. ചൂണ്ടക്കൊളുത്തില്‍ തൂക്കിയിട്ട് മരത്തടി ഉപയോഗിച്ച് നായയെ മര്‍ദ്ദിച്ച് കൊല്ലുകയായിരുന്നു. നായയെ കാണാതായതോടെ അന്വേഷിച്ച് ചെന്ന ക്രിസ്തുരാജാണ് കൊല്ലപ്പെട്ട നിലയില്‍ നായയെ കണ്ടത്. സംഭവത്തിനെതിരേ ക്രിസ്തുരാജ് വിഴിഞ്ഞം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലയെന്നാണ് ആക്ഷേപം.

വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ മൃഗസ്നേഹികള്‍ രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിനെതിരേ സമൂഹമാധ്യമങ്ങളിലടക്കം വലിയ പ്രതിഷേധമാണ് ഉയരുന്നത്.