ഡ്രൈവിങ്ങിന് ഇടയില്‍ ഹാന്‍ഡ്‌സ് ഫ്രീയായി ഫോണില്‍ സംസാരിച്ചാലും ഇനി ലൈസന്‍സ് പോകും; നടപടി കടുപ്പിക്കുന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th June 2021 06:55 AM  |  

Last Updated: 30th June 2021 06:55 AM  |   A+A-   |  

cardrive

പ്രതീകാത്മക ചിത്രം

 

തൃശൂർ: ഡ്രൈവിങ്ങിനിടയിൽ ഫോൺ ചെവിയിൽ വെച്ച് സംസാരിച്ചാൽ മാത്രമല്ല, ഇനി ബ്ലൂടൂത്ത് സാങ്കേതികവിദ്യ ഉപയോഗിച്ചു ഫോണിൽ സംസാരിച്ചാലും ലൈസൻസ് പോകും. വണ്ടി ഓടിക്കുന്നതിന് ഇടയിലെ ഫോൺ ഉപയോഗം മൂലം അപകട നിരക്കു കൂടുന്നതിന്റെ അടിസ്ഥാനത്തിൽ നടപടി കടുപ്പിക്കാൻ ട്രാഫിക് പൊലീസ്. 

‍ഡ്രൈവിങ്ങിന് ഇടയിൽ ഇതുവരെ ഫോൺ ചെവിയോടു ചേർത്തു സംസാരിച്ചാൽ മാത്രമേ ‌കേസെടുത്തിരുന്നുള്ളു. എന്നാൽ ഇനിമുതൽ ബ്ലൂടൂത്ത‍് സംസാരവും പിടികൂടും. ഇങ്ങനെ പിടിക്കപ്പെടുന്ന കേസുകളിൽ തെളിവു സഹിതം ആർടിഒയ്ക്കു റിപ്പോർട്ട് ചെയ്യും. അതിനൊപ്പം ലൈസൻസ് സസ്പെൻഡ് ചെയ്യിക്കാനും നിർദേശമുണ്ട്.

മൊബൈൽ ഫോണിനെ ബ്ലൂടൂത്ത് വഴി വാഹനത്തിനുള്ളിലെ സ്പീക്കറുമായി ബന്ധിപ്പിച്ച് ‘ഹാൻഡ്സ് ഫ്രീ’ ആയി സംസാരിക്കുന്നത് അപകടങ്ങൾക്കു കാരണമാകുന്നുവെന്നു കണ്ടാണ് നടപടി കടുപ്പിക്കാൻ ഒരുങ്ങുന്നത്. ഇതിനും കേസെടുക്കാൻ മോട്ടർ വാഹന നിയമ ഭേദഗതിയിൽ വ്യവസ്ഥയുണ്ടെങ്കിലും നിയമം നടപ്പാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ പ്രശ്നം സൃഷ്ടിച്ചിരുന്നു.