വനിതാ എക്സൈസ് ​ഗാർഡിന് ഇടിച്ച് തെറിപ്പിച്ച് നിർത്താതെ പോയി; 92 സിസിടിവി കാമറകൾ പരിശോധിച്ച് പൊലീസ്, കാറുകാരനെ കുടുക്കി

ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് പോകുമ്പോഴാണ് അമിത വേ​ഗതയിൽ എത്തിയ കാർ വനിതാ എക്സൈസ് ​ഗാർഡിനെ ഇടിച്ചിട്ടത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കാഞ്ഞങ്ങാട്: വനിതാ എക്സൈസ് ഗാർഡിനെ ഇടിച്ചിട്ട് നിർത്താതെ പോയ കാർ കണ്ടെത്തി. ‌ദിവസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് പൊലീസ് കാർ കണ്ടെത്തിയത്. ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് പോകുമ്പോഴാണ് അമിത വേ​ഗതയിൽ എത്തിയ കാർ വനിതാ എക്സൈസ് ​ഗാർഡിനെ ഇടിച്ചിട്ടത്. 

ഹൊസ്ദുർഗ് എക്സൈസ് റേഞ്ച് ഓഫിസിലെ സിവിൽ എക്സൈസ് ഓഫിസർ തെരുവത്ത് ലക്ഷ്മി നഗറിലെ ടി വി ഗീതയെ ആണ് അമിത കാർ ഇടിച്ചത്. കഴിഞ്ഞ 17ന് വൈകിട്ട് 7.15ന് ലക്ഷ്മി നഗർ തെരുവത്ത് റോഡിലാണ് സംഭവം. അപകടത്തിൽ ഗീതയ്ക്ക് സാരമായി പരുക്കേറ്റിരുന്നു. അപകടപ്പെടുത്തിയ കാർ കണ്ടെത്തുന്നതിനായി 92 സിസി കാമറകളാണ് പൊലീസ് പരിശോധിച്ചത്.  

അപകടം സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയെങ്കിലും കാറിനെ കുറിച്ച് സൂചനയൊന്നും ലഭിച്ചില്ല. പിന്നീട് അപകടം നടന്ന സമയത്ത് ലക്ഷ്മി നഗർ, തെരുവത്ത്, ആലാമിപ്പള്ളി ഭാഗത്തു കൂടി കടന്നുപോയ കാറുകളുടെ വിവരങ്ങൾ പൊലീസ് പരിശോധിച്ചു. ഇതിനായി  92 സിസി ക്യാമറകളാണ് പൊലീസ് പരിശോധിച്ചത്. എന്നാൽ ഒന്നിലും അപകടത്തിന് കാരണമായ കാറിനെ കണ്ടെത്താൻ കഴിഞ്ഞില്ല. 

ഇതിനിടെ ആലാമിപ്പള്ളി രാജ് റസിഡൻസിയുടെ ക്യാമറയിൽ അമിത വേഗത്തിൽ പോയ കാറിന്റെ ദൃശ്യം പൊലീസിന് ലഭിച്ചു. എന്നാൽ അപകടത്തിൽ പെട്ടതിനാൽ ഈ കാർ ബാർ ഹോട്ടലിലേക്കു പോകാനുള്ള സാധ്യത പൊലീസ് ആദ്യം തള്ളിയിരുന്നു. പക്ഷേ സംശയം തോന്നി പിന്നീട് അന്വേഷിച്ചപ്പോഴാണ് ഈ കാറിന്റെ വിവരം പൊലീസിന് ലഭിച്ചത്. 

ആ ഹോട്ടലിലെ ഒരു മുറിയിലായിരുന്നു കാറിൽ സഞ്ചരിച്ചവർ താമസിച്ചിരുന്നത്. പരസ്യ ചിത്രീകരണത്തിന് എത്തിയവരാണ് ഇവരെന്നും പൊലീസ് കണ്ടെത്തി. കാറിന്റെ നമ്പർ പരിശോധിച്ചപ്പോൾ മട്ടന്നൂർ സ്വദേശി ഹർഷനാണ് കാറിന്റ ഉടമയെന്ന് കണ്ടെത്തി. ഇദ്ദേഹത്തെ ചോദ്യം ചെയ്തപ്പോൾ മട്ടന്നൂർ ചോളാരിയിലെ നിസാമുദ്ദീന് കാർ വാടകയ്ക്ക് നൽകിയതാണെന്ന വിവരം ലഭിച്ചു. ഇതോടെ നിസാമുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com