'പ്രാതല്‍ കഴിക്കാന്‍ വന്നു, കഴിച്ചു, പോവുന്നു'; സുരേന്ദ്രന്‍ കെസിബിസി ആസ്ഥാനത്ത്
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st March 2021 11:36 AM |
Last Updated: 01st March 2021 11:36 AM | A+A A- |
കെ സുരേന്ദ്രന്‍/ ടെലിവിഷന്‍ ചിത്രം
കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കെസിബിസി ആസ്ഥാനത്തെത്തി സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച വ്യക്തിപരമാണെന്നും രാഷ്ട്രീയം ചര്‍ച്ച ചെയ്തില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
കെസിബിസി ആസ്ഥാനത്ത് സന്ദര്‍ശനം നടത്തിയതിനെക്കുറിച്ച് സുരേന്ദ്രന്റെ പ്രതികരണം ഇങ്ങനെ: 'രാവിലെ പ്രാതല്‍ കഴിക്കാന്‍ വന്നു. കഴിച്ചു, പോവുന്നു. തിരഞ്ഞെടുപ്പ് വിഷയങ്ങളൊന്നും പിതാവുമായി ചര്‍ച്ച ചെയ്തില്ല. സ്വകാര്യ സന്ദര്‍ശനമാണിത്. രാഷ്ട്രീയമൊന്നുമില്ല'
വിജയയാത്രയുടെ രാവിലത്തെ ആദ്യ പരിപാടി എന്ന നിലയിലാണ് സുരേന്ദ്രന്‍ കെസിബിസി ആസ്ഥാനത്തെത്തിയത്.