പണിമുടക്കിന് പിന്തുണയുമായി യൂണിയനുകള്‍, ഓട്ടോയും ടാക്‌സിയും നിരത്തിലിറങ്ങില്ല; കെഎസ്ആര്‍ടിസി തടസ്സപ്പെടും

ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് സംയുക്ത സമരസമിതി നാളെ ആഹ്വാനം ചെയ്ത വാഹന പണിമുടക്കില്‍ കെഎസ്ആര്‍ടിസി ബസുകള്‍ ഭാഗികമായി സര്‍വീസ് മുടക്കും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് സംയുക്ത സമരസമിതി നാളെ ആഹ്വാനം ചെയ്ത വാഹന പണിമുടക്കില്‍ കെഎസ്ആര്‍ടിസി ബസുകള്‍ ഭാഗികമായി സര്‍വീസ് മുടക്കും. സിഐടിയു, ടിഡിഎഫ്, എഐടിയുസി യൂണിയനുകള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഓട്ടോ, ടാക്‌സികള്‍ നിരത്തിലിറങ്ങില്ലെന്ന് സംയുക്ത സമരസമിതി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നാളെ രാവിലെ ആറുമണിമുതല്‍ വൈകീട്ട് ആറുവരെയാണ് വാഹന പണിമുടക്ക്. ബിഎംഎസ് ഒഴികെ എല്ലാ ട്രേഡ് യൂണിയനുകളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസി യൂണിയനുകളും സ്വകാര്യ ബസ് സംഘടനകളും സഹകരിക്കുമെന്നും സമരസമിതി നേതാക്കള്‍ അറിയിച്ചു.

വാഹന പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ നാളത്തെ ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷ മാറ്റിവച്ചു. എട്ടാം തീയതിയിലേക്കാണ് പരീക്ഷ മാറ്റിയത്. എംജി സര്‍വകലാശാല നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. സാങ്കേതിക സര്‍വകലാശാല (കെടിയു) നാളത്തെ പരീക്ഷകള്‍ മാറ്റി. കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ നാളെ നടത്താനിരുന്ന എംഎ മ്യൂസിയോളജി പ്രവേശന പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com