മറ്റ് മീനുകളുടെ കുത്തേറ്റ് വയറ് പിളര്‍ന്നു, തിരുവനന്തപുരം മൃഗശാലയില്‍കടല്‍ മത്സ്യത്തിന് അപൂര്‍വ ശസ്ത്രക്രിയ

തിരുവനന്തപുരം മൃഗശാലയിലെ അക്വേറിയത്തിലുള്ള കടൽമത്സ്യമായ മൊറേ ഈൽ എന്ന മീനിനെയാണ് ശസ്ത്രക്രിയക്ക് വിധേയമാക്കിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


തിരുവനന്തപുരം: അക്വേറിയത്തിലെ മറ്റു മീനുകളുടെ കുത്തേറ്റ് വയറ് പിളർന്ന മീനിന് അപൂർവ ശസ്ത്രക്രിയ. മൃഗശാലയിലെ അക്വേറിയത്തിലുള്ള കടൽമത്സ്യമായ മൊറേ ഈൽ എന്ന മീനിനെയാണ് ശസ്ത്രക്രിയക്ക് വിധേയമാക്കിയത്.  

മറ്റ് മീനുകളുടെ കുത്തേറ്റ മൊറേ ഈലിന്റെ വയർഭാഗം മുറിഞ്ഞ് കുടലും മറ്റു ശരീരാവയവങ്ങളും പുറത്തുവന്നു. ശസ്ത്രക്രിയ നടത്തി കുടലും അവയവങ്ങളും ശരീരത്തിനുള്ളിൽ തുന്നിക്കെട്ടാനായിരുന്നു ശ്രമം. മൃഗശാലയിലെ ഡോക്ടർ ജേക്കബ് അലക്സാണ്ടറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം ശസ്ത്രക്രിയ നടത്തിയത്.

പ്രത്യേക പാത്രത്തിൽ കടൽവെള്ളം ശേഖരിച്ച ശേഷം മീനിന്റെ ചെകിളഭാഗം വെള്ളത്തിലും ശസ്ത്രക്രിയ നടത്തേണ്ട ഭാഗം പാത്രത്തിനു പുറത്തും വരത്തക്ക രീതിയിൽ വെച്ചു. എയറേറ്ററിന്റെ സഹായത്തോടെ അനസ്തേഷ്യ നൽകിയാണ് ശസ്ത്രക്രിയ നടത്തിയത്. മൂന്നര മണിക്കൂർകൊണ്ട് ശസ്ത്രക്രിയ പൂർത്തിയാക്കി. പിന്നാലെ പ്രത്യേക അക്വേറിയത്തിലേക്കു മീനിനെ മാറ്റി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com