ഇന്ന് കോഴിക്കോട് മാത്രം 300ന് മുകളിൽ കോവിഡ് രോ​ഗികൾ; ജില്ല തിരിച്ചുള്ള കണക്ക്

ഇന്ന് കോഴിക്കോട് മാത്രം 300ന് മുകളിൽ കോവിഡ് രോ​ഗികൾ; ജില്ല തിരിച്ചുള്ള കണക്ക്
കോവിഡ് പരിശോധന/ഫയല്‍ ചിത്രം
കോവിഡ് പരിശോധന/ഫയല്‍ ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഏറ്റവും കൂടുതൽ കോവിഡ് രോ​ഗികൾ കോഴിക്കോട് ജില്ലയിൽ. 380 പേർക്കാണ് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് 300ൽ കൂടുതൽ രോ​ഗികളുള്ള ഏക ജില്ലയും കോഴിക്കോടാണ്. ആകെ 1938 പേര്‍ക്കാണ് സംസ്ഥാനത്ത് രോ​ഗം കണ്ടെത്തിയത്. 

കോഴിക്കോട് 380, മലപ്പുറം 241, എറണാകുളം 240, കണ്ണൂര്‍ 198, ആലപ്പുഴ 137, കൊല്ലം 128, തിരുവനന്തപുരം 118, തൃശൂര്‍ 107, കോട്ടയം 103, കാസര്‍ക്കോട് 71, പത്തനംതിട്ട 62, വയനാട് 62, പാലക്കാട് 56, ഇടുക്കി 35 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 45,995 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.21 ആണ്. 13 മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4210 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 56 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1743 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 124 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 

കോഴിക്കോട് 361, മലപ്പുറം 237, എറണാകുളം 229, കണ്ണൂര്‍ 175, ആലപ്പുഴ 133, കൊല്ലം 125, തിരുവനന്തപുരം 74, തൃശൂര്‍ 104, കോട്ടയം 93, കാസര്‍ക്കോട് 53, പത്തനംതിട്ട 53, വയനാട് 57, പാലക്കാട് 17, ഇടുക്കി 32 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com