സ്ഥാനാര്‍ഥി നിര്‍ണ്ണയം: കോണ്‍ഗ്രസ് സ്‌ക്രീനിങ് കമ്മറ്റിക്ക് രൂപം നല്‍കി
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd March 2021 08:01 PM |
Last Updated: 02nd March 2021 08:01 PM | A+A A- |
ഫയല്‍ ചിത്രം
ന്യൂഡല്‍ഹി: കേരളത്തില്‍ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ തീരുമാനിക്കാനുള്ള സ്‌ക്രീനിങ് കമ്മിറ്റിക്കു ഹൈക്കമാന്‍ഡ് രൂപം നല്‍കി. കര്‍ണാടക മുന്‍ മന്ത്രി എച്ച്‌കെ പാട്ടിലാണ് ചെയര്‍മാന്‍. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കേരളത്തിന്റെ സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ അംഗങ്ങളാകും.
തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലേക്കുള്ള സ്‌ക്രീനിങ് കമ്മിറ്റിക്കു മുതിര്‍ന്ന നേതാവ് ദിഗ്‌വിജയ് സിങ് നേതൃത്വം നല്‍കും. കമ്മിറ്റിയില്‍ കൊടിക്കുന്നില്‍ സുരേഷ് എംപിയുമുണ്ട്.