'മുകേഷിനെ കൊണ്ട് പാര്‍ട്ടിക്ക് ഗുണമുണ്ടായില്ല'; മേഴ്‌സിക്കുട്ടിയമ്മ, നൗഷാദ്.. കൊല്ലത്തെ സിപിഎം പട്ടിക ഇങ്ങനെ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd March 2021 05:56 PM  |  

Last Updated: 02nd March 2021 08:03 PM  |   A+A-   |  

mukesh_-_mercy_kutty_amma

മുകേഷ് - മേഴ്‌സിക്കുട്ടിയമ്മ/ ചിത്രം ഫെയ്‌സ്ബുക്ക്‌

 

കൊല്ലം: കൊല്ലം ജില്ലയില്‍ സിപിഎം സ്ഥാനാര്‍ഥികളുടെ സാധ്യത പട്ടികയായി. മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയും എം മുകേഷും സ്ഥാനാര്‍ഥികളാവും. ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെയും എം മുകേഷിനെതിരെയും രൂക്ഷവിമര്‍ശനവും ഉയര്‍ന്നു. 

വലിയ അനുഭവസമ്പത്തുള്ള മേഴ്‌സിക്കുട്ടിയമ്മ വിവാദങ്ങള്‍ക്ക് കാരണമായ സംഭവത്തില്‍ ജാഗ്രത കാണിച്ചില്ലെന്ന് സെക്രട്ടേറിയറ്റ് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. എംഎല്‍എ  എം മുകേഷിനെ കൊണ്ട് പാര്‍ട്ടി ഗുണമുണ്ടായില്ലെന്നും പികെ ഗുരുദാസന്‍ പറഞ്ഞു.എ വരദരാജനും മുകേഷിനെതിരെ രംഗത്തെത്തി. 

എന്നാല്‍ മുകേഷിനെ കൊല്ലത്ത് സ്ഥാനാര്‍ഥിയാക്കാന്‍ യോഗം നിര്‍ദേശിച്ചു. കുണ്ടറയില്‍ ഏറ്റവും ജയസാധ്യത മേഴ്‌സിക്കുട്ടിയമ്മയ്ക്കാണെന്ന് സെക്രേട്ടറിയറ്റ് വിലയിരുത്തി. മേഴ്‌സിക്കുട്ടിയമ്മയില്ലെങ്കില്‍ ഏരിയാ സെക്രട്ടറി സജികുമാര്‍ സ്ഥാനാര്‍ഥിയാകും. കൊട്ടാരക്കരയില്‍ കെഎന്‍ ബാലഗോപാല്‍, ഐഷാ പോറ്റി, ഇരവിപുരം എം നൗഷാദ്, ചവറ സുജിത് വിജയന്‍പിള്ള എന്നിവര്‍ സ്ഥാനാര്‍ഥികളാവും.