ബല്‍റാമിനെതിരെ എംബി രാജേഷ്, മലമ്പുഴയില്‍ എ പ്രഭാകരന്‍, തരൂരില്‍ ബാലന് പകരം ജമീല; പാലക്കാട് സിപിഎം സാധ്യത പട്ടിക
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd March 2021 04:50 PM |
Last Updated: 02nd March 2021 05:02 PM | A+A A- |

എംബി രാജേഷ് - വിടി ബല്‍റാം /ചിത്രം ഫെയ്‌സ്ബുക്ക്
പാലക്കാട്: പാലക്കാട് ജില്ലയില്‍ സിപിഎം സ്ഥാനാര്‍ഥികളുടെ സാധ്യത പട്ടികയില്‍ എംബി രാജേഷും, പിപി സുമേദും, എ പ്രഭാകരനും, എകെ ബാലന്റെ ഭാര്യ ജമീലയും. മലമ്പുഴയില്‍ എ പ്രഭാകരന്‍, തൃത്താല എംബി രാജേഷ്, കോങ്ങാട് ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് പിപി സുമോദ്, തരൂരില്‍ ജമീല ബാലന്‍ എന്നിവരുടെ പേരാണ് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് നിര്‍ദേശിച്ചത്.
മന്ത്രി എകെ ബാലന്റെ ഭാര്യയെ പരിഗണിക്കുന്നതില്‍ ഒരു വിഭാഗം മുതിര്‍ന്ന നേതാക്കള്‍ എതിര്‍പ്പ് അറിയിച്ചു. പികെ ശശി, എംബി രാജേഷ്, സികെ ചാമുണ്ണി, വികെ ചന്ദ്രന്‍, വി ചെന്തമരാക്ഷന്‍ എന്നിവരാണ് എതിര്‍ത്തത്. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് ജമീലയെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചതെന്ന് യോഗത്തില്‍ പങ്കെടുത്ത സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍ അറിയിച്ചു. തുടര്‍ന്ന് ജമീലയുടെ പേര് ഉള്‍പ്പെടുത്തുകയായിരുന്നു.
പാലക്കാട് മുന്‍ ഡിസിസി അധ്യക്ഷന്‍ എവി ഗോപിനാഥ് വിമത സ്ഥാനാര്‍ഥിയായി മത്സരിച്ചാല്‍ എല്‍ഡിഎഫ് പിന്തുണയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിജയസാധ്യത പരിഗണിച്ചാവും സ്ഥാനാര്‍ഥി നിര്‍ണയമെന്നും സാഹചര്യമനുസരിച്ച് തീരുമാനമുണ്ടാകുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ വിജയരാഘവന്‍ പറഞ്ഞു