എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഏപ്രിലിലേക്ക് മാറ്റിയേക്കും; കെഎസ്ടിഎ സര്‍ക്കാരിനെ സമീപിച്ചു

ഏപ്രിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രധാന അധ്യാപക സംഘടനയായ സ്റ്റേറ്റ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സർക്കാരിന് കത്ത് നൽകി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


തിരുവനന്തപുരം:  മാർച്ച് 17ന് ആരംഭിക്കാനിരുന്ന എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ഏപ്രിലിലേക്ക് മാറ്റിയേക്കും. ഏപ്രിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രധാന അധ്യാപക സംഘടനയായ സ്റ്റേറ്റ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സർക്കാരിന് കത്ത് നൽകി. 

കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലും നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനാലും തെരഞ്ഞെടുപ്പിന് ശേഷം പരീക്ഷ നടത്തണമെന്നാണ് കെഎസ്ടിഎയുടെ ആവശ്യം. 

അധ്യാപകർക്ക് തെരഞ്ഞെടുപ്പ് ചുമതലകൾ ഉള്ളതിനാൽ പരീക്ഷയ്ക്ക് വിദ്യാർഥികൾക്ക് പഠന സഹായ പിന്തുണ നൽകുന്നതിന് പരിമിതികളുണ്ടെന്നാണ് കെഎസ്ടിഎ ചൂണ്ടിക്കാണിക്കുന്നത്. ഇതുകൂടി പരിഗണിച്ചാണ് തെരഞ്ഞെടുപ്പിന് ശേഷം പരീക്ഷ നടത്തണമെന്ന ആവശ്യമുന്നയിച്ചതെന്ന് കെഎസ്ടിഎ  ജനറൽ സെക്രട്ടറി എൻ ടി ശിവരാജൻ പറഞ്ഞു.   

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com